കോട്ടയത്തെ ആകാശപ്പാത; പദ്ധതിയുടെ നിര്‍വ്വഹണ തടസ്സങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു
സ്വന്തം ലേഖകന്‍
കോട്ടയം: നഗരത്തിലെ ആകാശപ്പാത പദ്ധതിയുടെ നിര്‍വ്വഹണ തടസ്സങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിന് ബഹു. മന്ത്രിമാരായ വി.എന്‍ വാസവന്‍, ആന്റണി രാജു, കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
ശാസ്ത്രി റോഡിലൂടെ കയറ്റംകയറി എത്തിയ കണ്ടെയ്‌നര്‍ ലോറി കഴിഞ്ഞ ആഴ്ച ആകാശപ്പാതയ്ക്ക് സമീപം കേബിളില്‍ തട്ടി റോഡിന് നടുവില്‍ കുടുങ്ങിയിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി കേബിള്‍ ഉയര്‍ത്തി വാഹനം കടത്തിവിട്ടതോടെയാണ് ഗതാഗതക്കുരുക്ക് അയഞ്ഞത്. അക്ഷരനഗരിക്ക് ബാധ്യതയായി മാറിയിരിക്കുകയാണ് ആകാശപ്പാത. നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതില്‍ ഇതിനുള്ള പങ്ക് ചെറുതല്ല. ആകാശപ്പാതയുടെ തൂണുകള്‍ നോക്കുകുത്തിയായി നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0