play-sharp-fill
നിരോധനാജ്ഞ ലംഘിച്ച ശോഭാ സുരേന്ദ്രൻ അറസ്റ്റിൽ

നിരോധനാജ്ഞ ലംഘിച്ച ശോഭാ സുരേന്ദ്രൻ അറസ്റ്റിൽ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കാശേരിക്കരയിൽ നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൂട്ടത്തിൽ പ്രതിഷേധിച്ച ഏഴ് മഹിളാ മോർച്ചാ പ്രവർത്തകരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശബരിമലയിൽ കലാപശ്രമം നടത്തിയ കേസിൽ തീവ്ര ഹിന്ദുത്വ സംഘടനാ നേതാവ് പ്രതീഷ് വിശ്വനാഥ്, രാഹുൽ ഈശ്വർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചുള്ള പ്രകടനം നടത്തിയ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു അടക്കം ആറുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ നിരോധനാജ്ഞ ലംഘിച്ച് ഇന്നും ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധവുമായി പ്രവർത്തകർ എത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻപിളള വ്യക്തമാക്കിയിരുന്നു.