തലച്ചിറ പോസ്റ്റോഫീസിലെ പോസ്റ്റ് വുമണ്‍ വീട്ടില്‍ മരിച്ചനിലയില്‍; മരണത്തിലെ ദുരൂഹത അന്വേഷിക്കുകയാണെന്നും ഫോൺ കൂടുതൽ പരിശോധനക്ക് അയക്കുമെന്നും പോലീസ്

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: തലച്ചിറ പോസ്റ്റോഫീസിലെ പോസ്റ്റ് വുമൺ കുമ്പഴ വടക്ക് തട്ടാമണ്ണിൽ അമൃത ബിജു(25) വിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യ ആണോയെന്ന് പരിശോധിക്കും.

അമൃതയുടെ ഫോൺ കൂടുതൽ പരിശോധനയ്ക്കായി അയച്ചിരികുകയാണ്. മരണത്തിലെ ദുരൂഹത അന്വേഷിക്കുന്നുണ്ടെന്ന്‌ പത്തനംതിട്ട പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരേതനായ ടി.സി.ബിജുവാണ് അച്ഛൻ. അമ്മ: സിന്ധു(ബാങ്ക് ഉദ്യോഗസ്ഥ). സഹോദരൻ: അതുൽ. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.