play-sharp-fill
കോട്ടയത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ നടത്തി; വാക്സിൻ സ്വീകരിച്ചത് 834 പേർ

കോട്ടയത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ നടത്തി; വാക്സിൻ സ്വീകരിച്ചത് 834 പേർ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷൻ നടത്തി. ആളുകൾക്ക് വാഹനത്തിൽ ഇരുന്നുതന്നെ വാക്‌സിൻ സ്വീകരിക്കാനുള്ള സൗകര്യമാണ് അതിരമ്പുഴ സെന്റ് സെബാസ്റ്റിയൻസ് പാരിഷ് ഹാളിൽ ഇന്നലെ ഒരുക്കിയത്.


വാക്‌സിൻ സ്വീകരിച്ചതിനുശേഷമുള്ള അരമണിക്കൂർ നിരീക്ഷണ സമയവും വാഹനത്തിനുള്ളിൽതന്നെ ചിലവഴിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. അതിരമ്പുഴയിലെ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും മുൻകൂട്ടി അറിപ്പ് നൽകിയവരാണ് വാഹനങ്ങളിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരക്ക് ഒഴിവാക്കുന്നതിന് ഒരു സമയം നിശ്ചിത എണ്ണം വാഹനങ്ങൾക്കു വീതം ടോക്കൺ നൽകി പാരിഷ് ഹാൾ വളപ്പിലേക്ക് കടത്തിവിടുകയായിരുന്നു.

വാക്‌സിൻ നൽകുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ മൂന്നു ടീമുകളെയാണ് നിയോഗിച്ചിരുന്നത്. രാവിലെ പത്തിന് തുടങ്ങിയ വാക്‌സിനേഷൻ വൈകുന്നേരം നാലിന് സമാപിച്ചു. ആകെ 770 പേർക്ക് വാക്‌സിൻ നൽകി.

ജില്ലയിൽ ഡ്രൈവ് ത്രൂ വാക്‌സിനേഷന് സ്ഥിര സംവിധാനം ഒരുക്കുന്നതിന് സാധ്യത പരിശോധിച്ചുവരികയാണെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.