play-sharp-fill
രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തു; വൻ സംഘർഷം; മാധ്യമപ്രവർത്തകരെ ആക്രമിച്ചു

രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തു; വൻ സംഘർഷം; മാധ്യമപ്രവർത്തകരെ ആക്രമിച്ചു

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് നിലയ്ക്കലിൽ വ്യാപക സംഘർഷം. അയ്യപ്പസേവാ സംഘം നേതാവും തന്ത്രി കുടുംബാംഗവുമായ രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശബരിമലയ്ക്ക് കാവൽ നിൽക്കണമെന്ന് കഴിഞ്ഞദിവസം രാഹുൽ ഈശ്വർ സോഷ്യൽ മീഡിയ വഴി ആഹ്വാനം ചെയ്തിരുന്നു.നിലയ്ക്കലിൽ കല്ലേറിൽ മാതൃഭൂമിയിലെ കെ ബി ശ്രീധരനും, അഭിലാഷിനും പരിക്കേറ്റു. ന്യൂസ് 18 ക്യാമറാമാൻ ലിബിൻ കെ ഉമ്മന്റെ ക്യാമറ തല്ലിതകർത്തു. ഒട്ടേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തു.