play-sharp-fill
കളര്‍പെന്‍സില്‍ പിടിക്കേണ്ട കൈകളില്‍ കൈത്തോക്ക്; താലിബാനെ തുരത്താന്‍ ആയുധമെടുത്ത് കുട്ടികളും തെരുവിലിറങ്ങി; പഞ്ച്ഷീര്‍ ലക്ഷ്യമാക്കി നീങ്ങുന്നത് ആയിരക്കണക്കിന് താലിബാന്‍ ഭീകരര്‍

കളര്‍പെന്‍സില്‍ പിടിക്കേണ്ട കൈകളില്‍ കൈത്തോക്ക്; താലിബാനെ തുരത്താന്‍ ആയുധമെടുത്ത് കുട്ടികളും തെരുവിലിറങ്ങി; പഞ്ച്ഷീര്‍ ലക്ഷ്യമാക്കി നീങ്ങുന്നത് ആയിരക്കണക്കിന് താലിബാന്‍ ഭീകരര്‍

 

സ്വന്തം ലേഖകന്‍

കാബൂള്‍: പഞ്ച്ഷീര്‍ താഴ്വരയും പിടിച്ചെടുക്കാന്‍ താലിബാന്‍. ഇതോടെ നാടിനെ രക്ഷിക്കാന്‍ കുട്ടികള്‍ ഉള്‍പ്പടെ ആയുധവുമെടുത്ത് തെരുവിലിറങ്ങി. നിറതോക്കുമായി തെരുവിലൂടെ നടക്കുന്ന കുട്ടികളുടെ ചിത്രങ്ങളാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടത്. പഞ്ച്ഷീര്‍ ലക്ഷ്യമാക്കി ആയിരക്കണക്കിന് താലിബാന്‍ ഭീകരര്‍ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. താലിബാന്‍ വക്താവ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

താലിബാനെ ചെറുക്കാന്‍ തങ്ങളുടെ ജീവന്‍ നല്‍കാന്‍ പോലും നല്‍കാന്‍ തയ്യാറാണ് ഇന്നാട്ടിലെ കുട്ടികളും മുതിര്‍ന്നവരും. നാലുമണിക്കൂറിനുള്ളില്‍ അധികാരം കൈമാറണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താഴ്വരയിലെ ജനങ്ങള്‍ ഇത് തള്ളിക്കളഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗറില്ലാ യുദ്ധമുറയ്ക്ക് പേരുകേട്ടവരാണ് താഴ്വരയിലുള്ളത്. താലിബാന്‍ ഭരണം പിടിച്ചതോടെ രക്ഷപ്പെട്ട അഫ്ഗാന്‍ സൈനികരും പൈലറ്റുമാരും ഇവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. താലിബാന്റെ ഏത് ആക്രമണത്തിനും മറുപടിയുണ്ടെന്നാണ് പഞ്ച്ഷീര്‍ കമാന്‍ഡോ സൈനികര്‍ പറയുന്നത്. അഫ്ഗാന്‍ വൈസ് പ്രസിഡന്റ് ആംറുള്ള സലേയാണ് താലിബാനെതിരെയുള്ള പോരാട്ടം നയിക്കുന്നത്.

എന്തുസംഭവിച്ചാലും കീഴടങ്ങാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നാണ് താഴ്വരയിലുള്ളവര്‍ പറയുന്നത്. യുദ്ധനീക്കം ആരംഭിച്ചെങ്കിലും താലിബാന് ഉള്ളില്‍ ഭീതിയാണെന്നും പ്രദേശവാസികള്‍ പറയുന്നു.