play-sharp-fill
തന്ത്രി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കി; മാധ്യമ പ്രവർത്തകരെ മർദ്ദിച്ചു

തന്ത്രി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കി; മാധ്യമ പ്രവർത്തകരെ മർദ്ദിച്ചു

സ്വന്തം ലേഖകൻ

പമ്പ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ച താഴ്മൺ തന്ത്രി കുടുംബാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അന്തരിച്ച ശബരിമല മുൻ തന്ത്രി കണ്ഠര് മഹേശ്വരരിന്റെ ഭാര്യ ദേവകി അന്തർജനത്തെയും രാഹുൽ ഈശ്വറിന്റെ മാതാവ് മല്ലിക നമ്പൂതിരിയെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അയ്യപ്പ ധർമസേന പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. പമ്പയിലെത്തുന്ന പന്തളം രാജാവ് താമസിക്കുന്ന കെട്ടിടത്തിന് മുമ്പിലാണ് തന്ത്രി കുടുംബാംഗങ്ങൾ പ്രതിഷേധ നാമജപം നടത്തിയിരുന്നത്. തന്ത്രി കുടുംബാംഗങ്ങളുടെ അറസ്റ്റിന് പിന്നാലെ ബി.െജ.പി നേതാക്കളായ എം.ടി രമേശും കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പ്രതിഷേധ സമരം ആരംഭിച്ചു. തുലാമാസ പൂജ അവസാനിക്കും വരെ പ്രതിഷേധ സമരം തുടരുമെന്ന് ബി.ജെ.പി അറിയിച്ചു. അതേസമയം നിലയ്ക്കലിൽ ദേശീയ ചാനലിന്റെ വാഹനത്തിന് നേരെ പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടു. റിപ്പബ്ലിക്ക് ടി.വിയുടെ കാർ പ്രതിഷേധക്കാർ അടിച്ചു തകർത്തു.