ഇഷ്ടം ഇടതു പക്ഷത്തോട് തന്നെ; നിലപാട് വ്യക്തമാക്കി സിനിമാ താരം ഇന്ദ്രൻസ്; ഇടത് ആശയങ്ങളോടുള്ള മമത വ്യക്തമാക്കി താരം

Spread the love

സിനിമാ ഡെസ്‌ക്

video
play-sharp-fill

തിരുവനന്തപുരം: മലയാള സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിലേയ്ക്ക് ഇടം പിടിച്ച താരമാണ് ഇന്ദ്രൻസ്. ഇതിനിടെയാണ് ഇന്ദ്രൻസ് തന്റെ കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള പ്രതിപത്തി തുറന്നു പറഞ്ഞിരിക്കുന്നത്.

റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നമുക്ക് ആരെയും നോവിക്കാതെയുള്ള രാഷ്ട്രീയം വേണമെന്നും നിലപാടുകൾ പറയേണ്ട സമയത്ത് പറയണമെന്നും ഇന്ദ്രൻസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനസിനുള്ളിൽ രാഷ്ട്രീയമുണ്ടെന്നും അത് മമ്മൂക്ക പറഞ്ഞ അതേ രാഷ്ട്രീയം തന്നെയാണെന്നും ഇന്ദ്രൻസ് വ്യക്തമാക്കി. അത് എനിക്ക് വലിയ ഇഷ്ടം തോന്നിയ കാര്യമാണെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു. ‘നമ്മൾ നിൽക്കുന്നത് എല്ലാവരുടെയും പിന്തുണയോടെയാണ്.

അപ്പോൾ നമുക്ക് വ്യക്തിപരമായ കാര്യങ്ങൾ നമ്മളുടെ ഉള്ളിൽ ഇരിക്കട്ടെ. ആരെയും നോവിക്കാതെ നമുക്ക് നമ്മുടെ രാഷ്ട്രീയം വേണം. നിലപാടുകൾ പറയേണ്ട സമയത്ത് പറയണം. മനസിൽ ഇടതുപക്ഷത്തോടാണ് ഇഷ്ടം’. പക്ഷെ ഇപ്പോൾ നമ്മുടെ രാഷ്ട്രീയം സിനിമയാണെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.