play-sharp-fill
സംസ്ഥാനത്ത് വാക്സിനേഷൻ 2.5 കോടി കഴിഞ്ഞു; 1,86,82,463 പേർക്ക് ഒന്നാം ഡോസ് വാക്സിനും, 68,38,015 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി

സംസ്ഥാനത്ത് വാക്സിനേഷൻ 2.5 കോടി കഴിഞ്ഞു; 1,86,82,463 പേർക്ക് ഒന്നാം ഡോസ് വാക്സിനും, 68,38,015 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടര കോടിയിലധികം പേർക്ക് (2,55,20,478 ഡോസ്) വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെയാണിത്.

അതിൽ 1,86,82,463 പേർക്ക് ഒന്നാം ഡോസ് വാക്സിനും 68,38,015 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 52.69 ശതമാനം പേർക്ക് ഒന്നാം ഡോസും 19.31 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി.

18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 64.98 ശതമാനം പേർക്ക് ഒന്നാം ഡോസും 23.82 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തിന് 5,79,390 ഡോസ് വാക്സിൻ കൂടി ലഭ്യമായിട്ടുണ്ട്. 4,80,000 ഡോസ് കൊവിഷീൽഡ് വാക്സിനും 99,390 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്.

തിരുവനന്തപുരം 1,63,000, എറണാകുളം 1,88,000, കോഴിക്കോട് 1,29,000 എന്നിങ്ങനെ ഡോസ് കൊവിഷീൽഡ് വാക്സിനും തിരുവനന്തപുരം 33,650, എറണാകുളം 26,610, കോഴിക്കോട് 39130 എന്നിങ്ങനെ ഡോസ് കോവാക്സിനുമാണെത്തിയത്.

1,108 സർക്കാർ കേന്ദ്രങ്ങളും 3345 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1443 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.