കൊച്ചി ഇരുമ്പനത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം: യുവാവിനെ ക്രൂരമായി തല്ലിക്കൊന്നതായി കണ്ടെത്തൽ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കൊച്ചി: ഇരുമ്പനം തണ്ണീർച്ചാൽ പാർക്കിനു സമീപം മനോജ് എന്ന യുവാവിനെ കഴിഞ്ഞ ആറിനു മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു, പ്രതി അറസ്റ്റിലായി. ഇരുമ്പനം ഇളമനത്തോപ്പിൽ വിഷ്ണുവാണ് (26) അറസ്റ്റിലായത്.

കളമശ്ശേരി മെഡിക്കൽ കോളജിലെ പൊലീസ് സർജൻ ഡോ. ഉമേഷ് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിലാണു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടർ കെ.ജി.അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്.

സുഹൃത്തിനൊപ്പം കഴിഞ്ഞ 5 ന് വൈകിട്ട് വിഷ്ണു റോഡരികിൽ സംസാരിച്ചു നിന്നപ്പോൾ സമീപത്തു നിന്നിരുന്ന മനോജ് പ്രകോപനപരമായി പെരുമാറിയെന്ന് ആരോപിച്ചാണു വിഷ്ണു കയ്യേറ്റം ചെയ്തതെന്നു പൊലീസ് പറഞ്ഞു.

മനോജിന്റെ തൊണ്ടയിലും ചെവിക്കു പിറകിലും ഇടിച്ചു. തുടർന്ന് ഓടിപ്പോയ മനോജ് തണ്ണീർച്ചാൽ പാർക്കിനു സമീപം വീണു മരിക്കുകയായിരുന്നു.