video
play-sharp-fill
അലൻസിയറുടെ മുഖംമൂടി അഴിക്കണം; മീ ടൂ ആരോപണം ഉന്നയിച്ചത് ദിവ്യ ഗോപിനാഥ്

അലൻസിയറുടെ മുഖംമൂടി അഴിക്കണം; മീ ടൂ ആരോപണം ഉന്നയിച്ചത് ദിവ്യ ഗോപിനാഥ്

സ്വന്തം ലേഖകൻ
നടൻ അലൻസിയറിനെതിരെയുള്ള മീ ടൂ ആരോപണം വെളിപ്പെടുത്തി ദിവ്യ ഗോപിനാഥ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ദിവ്യ വാർത്ത വെളിപ്പെടുത്തിയത്. നേരത്തെ പേര് വെളിപ്പെടുത്താതെ അലൻസിയറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.ഞാൻ എംകോം കഴിഞ്ഞ വിദ്യാർഥിയാണ്. ചെറുപ്പം മുതലേ നാടകങ്ങളോട് താൽപര്യമുള്ള ആളാണ് ഞാൻ. എനിക്ക് സന്തോഷം കിട്ടുന്ന ഫീൽഡ് ഏതാണോ അതുകൊണ്ടാണ് ഞാൻ സിനിമാരംഗത്തുതന്നെ ഉറച്ച് നിൽക്കുന്നത്. അദ്ദേഹം എല്ലാ സിനിമാ സെറ്റുകളിലും പെൺകുട്ടികളോട് മോശമായി പെരുമാറുന്നുണ്ടെന്നും ദിവ്യ പറഞ്ഞു. അദ്ദേഹത്തെ ഞാൻ വിശ്വസിച്ചിരുന്നു. എനിക്ക് തെറ്റുപറ്റിയെന്നും ദിവ്യ വ്യക്തമാക്കി.ഡബ്യുസിസിയിൽ ഇക്കാര്യത്തെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നു. അപ്പോൾ അവർ പറഞ്ഞത് അലൻസിയറിനെ നേരിട്ട് കണ്ട് കാര്യങ്ങൾ തീർപ്പാക്കിയാൽ മതിയോ എന്നാണ്. എനിക്ക് അത് മതിയായിരുന്നു. എന്നാൽ മറ്റുള്ളവരെ ഇനിയും അയാൾ ഉപദ്രവിച്ചേക്കും ഉപദ്രവിക്കുന്നുമുണ്ട്. ആ തെളിവുകൾ എന്റെ കയ്യിൽ ഉണ്ടെന്നും അവരോട് പറഞ്ഞു. അയാളുടെ മുഖംമൂടി അഴിക്കണം എന്ന ബോധ്യത്തോടെയാണ് അത് എഴുതിയതെന്നും ദിവ്യ കൂട്ടിച്ചേർത്തു വരും ദിവസങ്ങളിൽ മലയാള സിനിമയിൽ കൂടുതൽ മീ ടു ആരോപണങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.