
കുഞ്ഞുങ്ങളെ മുള്ളുവേലിക്ക് മുകളിലൂടെ എറിഞ്ഞ് അമ്മമാര്‍; കുഞ്ഞുങ്ങള്‍ ആ മുള്ളുവേലിയില്‍ കുരുങ്ങി കിടക്കുന്നത് പതിവ്; എറിഞ്ഞശേഷം അമേരിക്കന്‍ സൈനികരോട് അവരെ കൂടെ കൊണ്ടു പോകാന്‍ അഭ്യര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; താലിബാനില്‍ നിന്ന് ജീവന്‍ രക്ഷപ്പെടുത്താനുള്ള അഫ്ഗാനികളുടെ ശ്രമത്തില്‍ കണ്ണുനിറഞ്ഞ് അമേരികന്‍ സൈനികര്‍
സ്വന്തം ലേഖകന്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങുന്ന അമേരിക്കന്‍ സൈന്യത്തെയും അഫ്ഗാന്‍ ജനതയെയും തമ്മില്‍ വേര്‍തിരിക്കാന്‍ കാബൂള്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചിരിക്കുന്ന മുള്ളുവേലിക്കിടയിലൂടെ കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞ് അമ്മമാര്‍.
തങ്ങളുടെ മക്കളെയെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തില്‍ കുഞ്ഞുങ്ങളെ അമ്മമാര്‍ ഈ മുള്ളുവേലിക്ക് മുകളിലൂടെ അപ്പുറത്തേക്ക് എറിഞ്ഞശേഷം അമേരിക്കന്‍ സൈനികരോട് അവരെ കൂടെ കൊണ്ടു പോകാന്‍ അഭ്യര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

താലിബാന്റെ പിടിയില്‍ നിന്നും എങ്ങനെയും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ അഫ്ഗാനികളുടെ മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധിയും ഈ മുള്ളുവേലിയാണ്.
ഇത്തരത്തില്‍ എറിയുമ്പോള്‍ കുഞ്ഞുങ്ങള്‍ ആ മുള്ളുവേലിയില്‍ കുരുങ്ങി കിടക്കുമെന്നും ആ കാഴ്ച അത്യന്തം വേദനാജനകമാണെന്നും മിക്ക അമേരികന്‍ സൈനികരും ഇപ്പോഴും ആ കാഴ്ചകള്‍ മനസില്‍ നിന്നും മായാതെ ഇരുന്ന് കരയുന്നത് കാണാറുണ്ടെന്നും ഒരു അമേരിക്കന്‍ സൈനിക ഓഫീസര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കാബൂള്‍ വിമാനത്താവളത്തിലേത് അഫ്ഗാന്‍ ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ നേര്‍ക്കാഴ്ചയാണെന്നും അത് അത്യന്തം ഹൃദയഭേദകമാണെന്നും മറ്റൊരു സൈനിക ഉദ്യോഗസ്ഥനും വെളിപ്പെടുത്തി.