കേരളത്തിലും മീ ..ടു അലൻസിയർ കുടുക്കിലേക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അലൻസിയറിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവ നടി മീടൂ വെളിപ്പെടുത്തലിൽ നടൻ അലൻസിയറിന് കുടുക്ക് മുറുകുന്നു. മുകേഷിനെതിരെയുണ്ടായതിനേക്കാളും ഗുരുതരമായ ലൈംഗിക ആരോപണങ്ങളാണ് പേരുവെളിപ്പെടുത്താൻ മടിക്കുന്ന നടി വെളിപ്പെടുത്തിയിരിക്കുന്നത്. അലൻസിയറിനെതിരെ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.സംസ്ഥാന പുരസ്‌കാര ദാന ചടങ്ങിനിടെ മോഹൻലാലിനെതിരെ തോക്ക് ചൂണ്ടി ആംഗ്യം കാണിച്ച അലൻസിയറിന്റെ പ്രവൃത്തി ഏറെ വിവാദങ്ങൾക്ക് ഇട വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി പിണറായി വിജയൻ കൂടി ഇരുന്ന വേദിയിലായിരുന്നു ഇത്. അന്നു തന്നെ സംഭവം വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങളും വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ താരത്തിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉയർന്നിരിക്കുന്നത്.പലപ്പോഴും മദ്യ ലഹരിയാലാണ് താരം എന്നാണ് വിവരം. പുരസ്‌കാര ദാനചടങ്ങിൽ മോഹൻലാലിന് നേരെ തോക്ക് ചൂണ്ടിയപ്പോഴും ഇയാൾ മദ്യ ലഹരിയിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഷൂട്ടിംഗ് സെറ്റുകളിൽ അലൻസിയർ മദ്യപിച്ച് എത്താറുണ്ടെന്നും, പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടെന്നുമാണ് റിപ്പോർട്ട്. ഷൂട്ടിംഗ് സെറ്റുകളിൽ നടിമാരെ ശല്യപ്പെടുത്തുന്നത് അലൻസിയറിന് ഒരു വിനോദമാണെന്നും പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടിയുടെ വെളിപ്പെടുത്തലിൽ വ്യക്തമാക്കിയിരുന്നു.യുവതി പറയുന്നതിങ്ങനെ അലൻസിയറുടെ മുഖംമൂടി എനിക്ക് വലിച്ചുകീറണം. തുടക്കക്കാരിയായതു കൊണ്ടാണ് പേരു വെളിപ്പെടുത്താതെ ഞാൻ എഴുതുന്നത്. അലൻസിയറിനെ പരിചയപ്പെടുന്നതുവരെ എനിക്ക് അദ്ദേഹത്തോട് ആരാധനയായിരുന്നു. സമൂഹത്തിൽ നടക്കുന്ന കൊള്ളരുതായ്മകൾക്കെതിരെ അദ്ദേഹം പ്രതികരിക്കുന്നതു കണ്ട് എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയിരുന്നു. പക്ഷേ, വളരെ വൈകിയാണ് ഇതൊക്കെ അയാളുടെ മുഖംമൂടിയാണെന്ന് മനസിലായത്.അലൻസിയർക്ക് എപ്പോഴും മാറിടത്തിലേക്കാണ് നോട്ടം. കൂടെ ഉള്ളപ്പോൾ മറ്റ് സ്ത്രീകളുടെ ശരീര വർണ്ണനയും രഹസ്യ ഭാഗങ്ങളേ കുറിച്ചുള്ള വർണ്ണനയുമാണ് ഇയാൾ നടത്തുന്നത് എന്നും നടി പറയുന്നു. എന്തായാലും അലൻസിയർ ഇത്ര ചീപ്പാണെന്ന് ആരും വിചാരിച്ചില്ല. പല സമരങ്ങൾക്കും ഇറങ്ങിയ ഒരു പകൽ മാന്യനായ നടന്റെ മുഖം മൂടിയാണ് അഴിയുന്നത്.തനിക്ക് പലതവണ അലൻസിയറിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യത്തെ സംഭവം നടക്കുമ്പോൾ ഞാനും സഹനടനും അയാളും ഒരുമിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണത്തിന് മുന്നിൽ ഇരിക്കുമ്പോഴും അയാളുടെ നോട്ടം എന്റെ മാറിടത്തിലേക്ക് ആയിരുന്നു. അത് എന്നെ അസ്വസ്ഥയാക്കി. പക്ഷേ ആ സമയത്ത് എനിക്കൊന്നും ചെയ്യാനായില്ല. മിണ്ടാതെ അവിടെ ഇരിക്കാനേ കഴിഞ്ഞുള്ളൂ.. യുവ നടിയുടെ മീ ടു വെളിപ്പെടുത്തലിൽ മലയാള സിനിമ ലോകം ഞെട്ടിവിറച്ചിരിക്കുകയാണ്.