ദേശീയ പതാകയെ അപമാനിച്ചു; മണിമലയിൽ ഒരാൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

മണിമല: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയ പതാകയോട് അനാദരവ് കാണിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമല ജംഗ്ഷനിൽ അനീഷ് ഹോട്ടൽ നടത്തുന്ന വീജയൻപിള്ള (61) യെയാണ് മണിമല സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പക്ടർ ഷാജിമോൻ അറസ്റ്റ് ചെയ്തത്.
ഇയാൾ ദേശീയ പതാകയെ അപമാനിച്ചതായി പരാതി ഉയർന്ന സാഹചര്യത്തിൽ മണിമല സ്റ്റേഷനിലെ ബി, എസ്.ഐ ബോബി വർഗ്ഗീസ്, അഡിഷണൽ എസ്.ഐ പ്രദീപ് പി.എൻ, സിപി.ഒ പ്രദീപ്കുമാർ, സി.പി.ഒ വീനിഷ് മോൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. ഇയാളെ കാഞ്ഞിരപ്പള്ളി ജുഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.