play-sharp-fill
നളിനി ജമീലയുടെ പുസ്തകം സിനിമയാക്കുമെന്ന് സോഷ്യൽ മീഡിയ; ഇല്ലെന്ന് നളിനി ജമീല; എന്റെ ആണുങ്ങൾ വെബ് സീരീസാക്കാൻ നീക്കം

നളിനി ജമീലയുടെ പുസ്തകം സിനിമയാക്കുമെന്ന് സോഷ്യൽ മീഡിയ; ഇല്ലെന്ന് നളിനി ജമീല; എന്റെ ആണുങ്ങൾ വെബ് സീരീസാക്കാൻ നീക്കം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: നളിനി ജമീലയുടെ ഞാൻ ലൈംഗികത്തൊഴിലാളി എന്ന പുസ്തകം സിനിമയാക്കുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം. എന്നാൽ, പ്രചാരണം നിഷേധിച്ച എഴുത്തുകാരി, ഇതിനെതിരെ രംഗത്ത് എത്തുകയും ചെയ്തു. നളിനി ജമീലയുടെ ആത്മകഥ സിനിമയാക്കുന്നു എന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റ്. എൻറെ ആത്മകഥ സിനിമയാക്കുന്നതിനു കരാറുണ്ടെന്ന് ഒരാൾ പരക്കെ പറഞ്ഞു നടക്കുന്നതായി അറിഞ്ഞു.

അങ്ങനെ കരാറൊന്നുമില്ല. ഈ ദുഷ്പ്രചാരണം തള്ളിക്കളയണമെന്നു എല്ലാവരോടും അഭ്യർത്ഥിക്കുന്നു’- നളിനി ജമീല കുറിച്ചു. എന്നാൽ ‘എൻറെ ആണുങ്ങൾ’ എന്ന പുസ്തകം വെബ് സീരീസാകുന്നതിനെക്കുറിച്ച് അവർ വിശദമാക്കി. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുന്നതാണ് പുസ്തകം. ലൈംഗിക തൊഴിലാളിയയ നളിനി ജമീല ‘ഞാൻ ലൈംഗികത്തൊഴിലാളി’ എന്ന ആത്മകഥയിലൂടെയാണ് സാഹിത്യപ്രേമികൾക്കിടയിൽ ചർച്ചയാവുന്നത്. എൻറെ ആണുങ്ങൾ, ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്തകം എന്നീ പുസ്തകങ്ങളും രചിച്ചു. സാമൂഹികപ്രവർത്തന മേഖലയിൽ സജീവമായ നളിനി ജമീല സെക്‌സ് വർക്കേഴ്‌സ് ഫോറം ഓഫ് കേരളയുടെ കോർഡിനേറ്ററും പല സന്നദ്ധ സംഘടനകളിലും അംഗവുമാണ്