ഇനിമുതൽ ഓഗസ്റ്റ് 14 ‘വിഭജനഭീതിയുടെ അനുസ്മരണ ദിനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. വിഭജനത്തിൻറെ മുറിപ്പാടുകൾ മറക്കാനാകില്ലെന്നും ഭിന്നതയും അനൈക്യവും ഒഴിവാക്കണമെന്നും മോദി ട്വീറ്റ് ചെയ്തു.
‘വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല, വിദ്വേഷവും അക്രമവും കാരണം നമ്മുടെ ലക്ഷകണക്കിന് സഹോദരി സഹോദരൻമാർക്ക് പലായനം ചെയ്യേണ്ടി വന്നു പലർക്കും ജീവൻ നഷ്ടപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആ ജനതയുടെ ത്യാഗസ്മരണയ്ക്കായി ഓഗസ്റ്റ് 14 ‘വിഭജനഭീതിയുടെ സ്മരണാ ദിനമായി ആചരിക്കാൻ തീരുമാനിച്ചു’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വിഭജന ഭീതിയുടെ ഈ ഓർമദിനം സാമൂഹ്യ വിഭജനത്തിന്റെയും വൈരത്തിന്റെയും വിഷവിത്ത് നീക്കി മൈത്രിയുടേയും മാനുഷിക ഉന്നമനവും ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
അതേസമയം, ഒരുമയുടെയും സാമുദായിക മൈത്രിയുടെയും അന്തരീക്ഷം ശക്തിപ്പെടുത്തണമെന്ന് പറയുമ്പോഴും വിഭാഗീയതയും വിദ്വേഷവും വളർത്താൻ ഇടയാക്കുന്ന സന്ദേശമാണ് നരേന്ദ്ര മോദി നൽകുന്നതെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ. ആൻറണി പ്രതികരിച്ചു.
പാകിസ്താന്റെ സ്വാതന്ത്രദിനം കൂടിയാണ് ഓഗസ്റ്റ് 14.