റാന്നിയിൽ പുലിയിറങ്ങി; റബ്ബർ തോട്ടത്തിൽ നിന്ന പശുവിനെ കൊന്നു
സ്വന്തം ലേഖകൻ
റാന്നി: പെരുനാട് മണക്കയത്ത് പുലിയിറങ്ങി. തോട്ടത്തിൽ അഴിച്ചുവിട്ടിരുന്ന പശുവിനെ പുലി കടിച്ചുകൊന്നു. പെരുനാട് കൊല്ലംമാലിൽ തമ്പിയുടെ രണ്ട് വയസ്സ് പ്രായമുള്ള പശുവിനെയാണ് പുലി കൊന്നത്. എന്നാൽ, പുലിയാണ് കൊന്നതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനപാലകർ പറഞ്ഞു. മണക്കയം കപ്പക്കാട്ടിലെ ഹാരിസൺ റബ്ബർ തോട്ടത്തിലാണ് പശുക്കിടാവിനെ വന്യമൃഗം കൊന്നനിലയിൽ കണ്ടെത്തിയത്. മുമ്പും ഇവിടെ പുലിയിറങ്ങിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അന്ന് വനപാലകർ പുലിക്കൂട് വെച്ചെങ്കിലും പിടികൂടാനായില്ല. രാജാമ്പാറ ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
Third Eye News Live
0