രാജ്യത്ത് 24 മണിക്കൂറിൽ 40,120 പുതിയ കോവിഡ് രോ​ഗികൾ; ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ കേരളത്തിൽ

Spread the love

സ്വന്തം ലേഖകൻ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 40,120 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം
3,21,17,826 ആയി.

585 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച് ആകെ മരണം 4,30’254 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിക്കൂറിൽ 42,295 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,13,02,345 ആയി. ഏറ്റവും ഉയർന്ന നിലയിൽ– 97.46%. നിലവിൽ 3,85,227 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം തുടരുന്നു. ഇന്നലെ മാത്രം 21,445 കേസുകളും 208 മരണവുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെ തുടരുന്നു. നിലവിൽ ഇത് 2.13%. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.04%.

കഴിഞ്ഞ 18 ദിവസമായി മൂന്നു ശതമാനത്തിൽ താഴെയാണിത്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 52.95 കോടി ഡോസ് വാക്സീൻ.