
സ്വന്തം ലേഖകൻ
പാലാ: എലിക്കുളം പഞ്ചായത്ത് പതിനാലാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജെയിംസ് ചാക്കോ ജീരകത്തിൽ വിജയിച്ചു. എൽ ഡി എഫിലെ ടോമി ഇടയോടിലിനെയാണ് ജെയിംസ് ചാക്കോ ജീരകത്തിൽ 155 വോട്ടിന് പരാജയപ്പെടുത്തിയത്.
പാലായിൽ മാത്രമല്ല കോട്ടയം ജില്ലയിൽ തന്നെ യു ഡി എഫിന് പുതുജീവൻ നൽകിയിരിക്കുകയാണ് എലിക്കുളത്തെ വിജയം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എലിക്കുളത്ത് വിജയിച്ചാൽ പാലായിൽ തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലായിരുന്നു ജോസ് കെ മാണി.
കേരളാ കോൺഗ്രസ് (എം)യു ഡി എഫ് വിട്ടതിനു ശേഷം നിയമസഭാ തെരെഞ്ഞെടുപ്പിൽ ജോസ് കെ മാണി പരാജയപ്പെട്ടത് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്.
യു ഡി എഫ് വിജയിച്ചെങ്കിലും എലിക്കുളം പഞ്ചായത്തിലെ എൽ ഡി എഫ് ഭരണത്തിന് കോട്ടം തട്ടില്ല. 16 അംഗ പഞ്ചായത്തിൽ 9 അംഗങ്ങൾ എൽ ഡി എഫിനെയാണ് പിന്തുണയ്ക്കുന്നത്.
കോൺഗ്രസിൽ നിന്നും രാജി വച്ച് സ്വതന്ത്രനായി മത്സരിച്ച ജോജോ ചീരാംകുഴിയുടെ അകാല വേർപാടിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
1, ജയപ്രകാശ് വടകര (എൻ.ഡി.എ)
2, ജയിംസ്
3, ജയിംസ് ചാക്കോ ജീരകത്തിൽ (യു.ഡി.എഫ്)
4, ജയിംസ് ചാക്കോ
5, തോമസ്
6, തോമസ് വർക്കി. ടോമി ഇടയോടിയിൽ (എൽ.ഡി.എഫ്)
7, ബേബി
8, ടോമി



