ആദിവാസി വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു; ഒരാളുടെ നില ഗുരുതരം

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ : തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍ ആറളം പഞ്ചായത്തില്‍ ആദിവാസി വോട്ടര്‍മാരെ ക്രൂരമായി മര്‍ദിച്ച് വഴിയിലുപേക്ഷിച്ചു.

വീര്‍പ്പാടി ആദിവാസി കോളനിയിലെ ബാബു, ശശി എന്നിവരാണ് ആക്രമിക്കപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറളം പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യു.ഡി.എഫിനും എല്‍.ഡി.എഫിനും പഞ്ചായത്തില്‍ തുല്യ കക്ഷിനിലയാണ്.

അതുകൊണ്ട് തന്നെ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഇന്നലെ രാത്രിയാണ് ബാബുവിനെയും ശശിയെയും തട്ടിക്കൊണ്ടുപോയത്.

ബന്ധുക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ ഇവരെ പോളിങ് ബൂത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ശശിയുടെ നില ഗുരുതരമാണ്.

ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ സി.പി.എം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.