play-sharp-fill
കോട്ടയം ജില്ലയില്‍ 1227 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.17 ശതമാനം; ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ 14 ലക്ഷം ഡോസ് പിന്നിട്ടു; മുതിർന്നവരുടെ വാക്‌സിനേഷൻ ഓഗസ്റ്റ് 15നു മുൻപ് പൂർത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം

കോട്ടയം ജില്ലയില്‍ 1227 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.17 ശതമാനം; ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ 14 ലക്ഷം ഡോസ് പിന്നിട്ടു; മുതിർന്നവരുടെ വാക്‌സിനേഷൻ ഓഗസ്റ്റ് 15നു മുൻപ് പൂർത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 1227 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1223 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ പേര്‍ രോഗബാധിതരായി. പുതിയതായി 10075 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.17 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 523 പുരുഷന്‍മാരും 497 സ്ത്രീകളും 207 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 177 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1301 പേര്‍ രോഗമുക്തരായി. 7174 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 232188 പേര്‍ കോവിഡ് ബാധിതരായി. 222751 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40775 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-109

മുണ്ടക്കയം-63

പനച്ചിക്കാട്-53

എലിക്കുളം-49

പാറത്തോട്,മാടപ്പള്ളി-43

ചിറക്കടവ്-35

വാഴൂര്‍-34

ഈരാറ്റുപേട്ട-32

പാമ്പാടി-30

പാലാ-26

കാഞ്ഞിരപ്പള്ളി-25

മണര്‍കാട്-24

പുതുപ്പള്ളി, തൃക്കൊടിത്താനം, മീനച്ചില്‍-22

കുറിച്ചി, അയര്‍ക്കുന്നം, കൂരോപ്പട, മുത്തോലി, വൈക്കം-21

തലപ്പലം, വാകത്താനം-20

ചങ്ങനാശേരി-19

വാഴപ്പള്ളി, കിടങ്ങൂര്‍-18

മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം-17

എരുമേലി, പൂഞ്ഞാര്‍, ഞീഴൂര്‍, കടുത്തുരുത്തി-16

എറ്റുമാനൂര്‍, പള്ളിക്കത്തോട്, വിജയപുരം-13

തലയോലപ്പറമ്പ്, മാഞ്ഞൂര്‍-12

വെള്ളാവൂര്‍, മേലുകാവ്, കുറവിലങ്ങാട്, ചെമ്പ്-11

കറുകച്ചാല്‍, അതിരമ്പുഴ-9

നീണ്ടൂര്‍, വെള്ളൂര്‍, വെളിയന്നൂര്‍, കരൂര്‍, തിരുവാര്‍പ്പ്, കോരുത്തോട്, ഭരണങ്ങാനം, മീനടം-8

തിടനാട്, ആര്‍പ്പൂക്കര, പായിപ്പാട്, തീക്കോയി, മുളക്കുളം-7

അകലക്കുന്നം, മണിമല, കാണക്കാരി-6

പൂഞ്ഞാര്‍ തെക്കേക്കര, കടനാട്, ടി.വി പുരം, നെടുംകുന്നം, അയ്മനം-5

വെച്ചൂര്‍, ഉഴവൂര്‍-4

കങ്ങഴ, കുമരകം, മറവന്തുരുത്ത്, മൂന്നിലവ്, കൂട്ടിക്കല്‍-3

കൊഴുവനാല്‍, ഉദയനാപുരം-2

തലയാഴം, തലനാട്, രാമപുരം – 1

ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ 14 ലക്ഷം ഡോസ് പിന്നിട്ടു. ഇന്നലെ വരെ 1404047 ഡോസുകളാണ് നല്‍കിയത്. 992745 പേര്‍ ആദ്യ ഡോസും 411302 പേര്‍ രണ്ടു ഡോസുകളും സ്വീകരിച്ചു.

ഇതില്‍ 573548 ഡോസും നല്‍കിയിട്ടുള്ളത് അറുപതു വയസിനു മുകളിലുള്ളവര്‍ക്കാണ്. 45-60 പ്രായപരിധിയിലുള്ളവര്‍ക്ക് 442419 ഡോസുകളും 18-44 പ്രായപരിധിയുള്ളവര്‍ക്ക് 388080 ഡോസുകളും നല്‍കി.

1285359 ഡോസ് കോവിഷീല്‍ഡും 118688 ഡോസ് കോവാക്സിനുമാണ് നല്‍കിയത്. 742572 ഡോസ് സ്ത്രീകളും 661205 ഡോസ് പുരുഷന്‍മാരുമാണ് സ്വീകരിച്ചത്.

കോവിഡ് രോഗബാധ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ മുതിർന്നവരുടെ വാക്‌സിനേഷൻ ഓഗസ്റ്റ് 15നു മുൻപ് പൂർത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് 60 വയസു പൂർത്തിയായ എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

ലഭ്യമായ വാക്സിന്‍ പ്രധാനമായും ഈ പ്രായവിഭാഗത്തിലുള്ളവര്‍ക്കാണ് നല്‍കുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് അറിയിക്കുമ്പോള്‍ ഇവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്സിന്‍ സ്വീകരിക്കാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം.

60 വയസിനു മുകളിലുള്ളവരുടെ ഒന്നാം ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാകുകയും കൂടുതല്‍ വാക്സിന്‍ ലഭ്യമാകുകയും ചെയ്യുന്ന മുറയ്ക്ക് ഒന്നാം ഡോസ് ലഭിക്കാത്ത 60 വയസിനു താഴെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.