പുത്തനങ്ങാടിയിൽ പാലത്തിന് ചുവട്ടിൽ അജ്ഞാത മൃതദേഹം: മധ്യവയസ്‌കനായ പുരുഷന്റെ മൃതദേഹമെന്നു സൂചന; വെള്ളത്തിൽ ഒഴുകിവന്നതെന്നു സംശയം

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: പുത്തനങ്ങാടി പാലത്തിന് ചുവട്ടിൽ അജ്ഞാത മൃതദേഹം. ആറ്റിലൂടെ ഒഴുകിയെത്തിയതാണ് എന്ന സൂചന.

ഇന്നു പുലർച്ചെ ഏഴരയോടെയാണ് പാലത്തിന് അടിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പാലത്തിന്റെ തൂണിനോട് ചേർന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോട്ടിൽ നല്ല ഒഴുക്കും, വെള്ളവും നിറഞ്ഞിട്ടുണ്ട്. ഇവിടെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വിവരം അറിഞ്ഞ് നഗരസഭ അംഗം അഡ്വ.ടോം കോര അഞ്ചേരിയുടെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്ത് എത്തി. തുടർന്നു വിവരം പൊലീസിൽ അറിയിച്ചു.

വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി.

തുടർന്നു മൃതദേഹം പുറത്തെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കരയ്‌ക്കെടുത്ത് പ്രാഥമിക പരിശോധനകൾക്കു ശേഷം മാത്രമേ മരിച്ചയാളെ തിരിച്ചറിയാൻ സാധിക്കൂ.