പാമ്പാടിയിൽ പീഡനത്തെ തുടർന്നു ഗർഭിണിയായ പതിനാലുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ച സംഭവം: കുട്ടിയെ പീഡിപ്പിച്ചത് രണ്ടാനച്ഛൻ; മുണ്ടക്കയം സ്വദേശിയായ പ്രതി അറസ്റ്റിൽ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

പാമ്പാടി: കരകൗശല വസ്തുക്കൾ വിൽക്കാനെത്തിയ പെൺകുട്ടിയെ കാറിൽക്കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചു ഗർഭിണിയാക്കുകയും, പിന്നീട് ഗർഭസ്ഥ ശിശു മരിക്കുകയും ചെയ്ത സംഭവത്തിൽ കള്ളക്കഥ പൊളിച്ച് പൊലീസ്.

കുട്ടിയെ കാറിൽക്കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്ന പരാതി വ്യാജമാണെന്നു കണ്ടെത്തിയ പൊലീസ്, കേസിലെ യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ രണ്ടാനച്ഛനായ മുണ്ടക്കയം സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി സ്വദേശിയായ പെൺകുട്ടി മണർകാട് കവലയിൽ കരകൗശല വസ്തുക്കൾ വിൽക്കാനെത്തിയപ്പോൾ പീഡനത്തിന് ഇരയാകുകയായിരുന്നുവെന്നാണ് പരാതി.

തന്നെ കരകൗശല വസ്തുക്കൾ വാങ്ങാനെന്ന പേരിൽ ഒരാൾ കാറിൽ കയറ്റുകയും ഇയാൾ നൽകിയ ജ്യൂസ് കഴിച്ചതോടെ മയങ്ങി വീണ താൻ പീഡനത്തിന് ഇരയാവുകയായിരുന്നു എന്നാണ് പെൺകുട്ടി ആദ്യം പൊലീസിന് നൽകിയ മൊഴി.

മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് പെൺകുട്ടിയുടെ മൊഴിയിൽ പരാമർശിക്കുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. എന്നാൽ, പെൺകുട്ടിയുടെ മൊഴിയിൽ പറയുന്ന കാര്യങ്ങളൊന്നും ഇവിടെ നിന്നു കണ്ടെത്താനായില്ല.

പെൺകുട്ടിയുമായി അടുത്തിടപഴകുന്ന ആളുകളുടെയും,ഗർഭസ്ഥ ശിശുവിന്റെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്കയച്ചു. ഇതിൽ നിന്നാണ് രണ്ടാനച്ഛനാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് വ്യക്തമായത്

മുണ്ടക്കയം സ്വദേശിയായ പ്രതിയ്‌ക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി കെ.എൽ സജിമോൻ, മണർകാട് എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ മനോജ്, പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.