video
play-sharp-fill

Monday, May 19, 2025
HomeMainസ്കൂളുകളും, കോച്ചിംഗ് സെൻ്ററുകളും തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാം; പ്രാദേശിക നിയന്ത്രണങ്ങളെ ആശ്രയിച്ച്...

സ്കൂളുകളും, കോച്ചിംഗ് സെൻ്ററുകളും തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാം; പ്രാദേശിക നിയന്ത്രണങ്ങളെ ആശ്രയിച്ച് സ്കൂളുകൾക്ക് പ്രവർത്തിക്കാമെന്ന് കേന്ദ്രസർക്കാർ

Spread the love

സ്വന്തം ലേഖകൻ

ദില്ലി: സംസ്ഥാന സർക്കാരിന് സ്കൂളുകളും, കോച്ചിംഗ് സെൻ്ററുകളും തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാമെന്ന് കേന്ദ്രസർക്കാർ. പ്രാദേശിക നിയന്ത്രണങ്ങളെ ആശ്രയിച്ച് സ്കൂളുകൾക്ക് പ്രവർത്തിക്കാമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോക്സഭയിൽ പറഞ്ഞു.

ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനം കുട്ടികളിൽ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന് എസ് സി ഇ ആർ ടിയുടെ പഠനത്തിൽ നിന്ന് കണ്ടെത്തിയിരുന്നു.

ഈ സാഹചര്യത്തിൽ ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കാനാണ് തീരുമാനം. അടുത്ത മാസത്തോടെ ഇതിനായി സ്‌കൂളുകളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കാനാണ് തീരുമാനം. അടുത്ത മാസത്തോടെ ഇതിനായി സ്‌കൂളുകളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

36 ശതമാനം കുട്ടികൾക്ക് തലവേദന, കഴുത്തുവേദന, 28 ശതമാനം പേരിൽ കണ്ണിന് ആരോഗ്യ പ്രശ്‌നങ്ങൾ, മാനസിക പിരിമുറുക്കം എന്നിവ ശ്രദ്ധയിൽപ്പെട്ടതായി പഠനത്തിലുണ്ട്. കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ വേണം, വ്യായാമം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

25 ശതമാനം വിദ്യാർത്ഥികൾ മാത്രമേ അര മണിക്കൂറെങ്കിലും വ്യായാമത്തിൽ ഏർപ്പെടുന്നുള്ളൂവെന്നും മന്ത്രി സഭയിൽ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments