സ്വന്തം ലേഖകന്‍
കോട്ടയം: സിഡ്‌കോയുടെ കെട്ടിട നിര്‍മാണം വിവാദത്തില്‍. ഏറ്റുമാനൂരില്‍ നിന്നുള്ള സ്വയം തൊഴില്‍ സംരംഭകന്റെ പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചതോടെയാണ് സംഭവം വിവാദമായത്. നൂറോളം സ്വയം തൊഴില്‍ വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഏറ്റുമാനൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വ്യവസായികളുടെ താല്പര്യം
മാനിക്കാതെയാണ് കെട്ടിടം നിര്‍മിക്കുന്നത്. കേരള സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡും (സിഡ്‌കോ) അധികാരികളുടെ ധൂര്‍ത്തിനെതിരേ പരാതിയുമായി രംഗത്തുണ്ട്.
ഈ കെട്ടിടം അതിഥി തൊഴിലാളികള്‍ക്കുള്ള അഭയ കേന്ദ്രം (ഷെല്‍ട്ടര്‍) എന്ന നിലയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനാകെ അത് ഉപകാരപ്രദമാകും. നൂറ്കണക്കിന് അതിഥി തൊഴിലാളികളാണ് ഇവിടുത്തെ വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെ
യ്യുന്നത്. തുച്ഛമായ വരുമാനമുള്ള ഈ തൊഴിലാളികള്‍ക്ക് സൗജന്യ താമസസൗകര്യമൊരുക്കുക ക്ലേശകരമാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനവും വ്യക്തമാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള നാല്‍ പത് ഏക്കറിലാണ് കെട്ടിട നിര്‍മാണം. പത്ത് ഏക്കര്‍ സ്ഥലമോണ് ഇവിടെ സര്‍ക്കാര്‍ അധീനതയിലുള്ളത്. ഭൂമി പിന്നീട് സര്‍ക്കാര്‍ സിഡ്‌കോയ്ക്ക് കൈമാറി. ഇവിടെ വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചവര്‍ക്ക് ഭൂമി വിട്ടു കൊടുത്തിട്ടില്ല.
സിഡ്‌കോയുടെ വ്യവസായ എസ്റ്റേറ്റുകളിലെ അധികഭൂമി വിറ്റുകിട്ടുന്ന തുകയുടെ 50% എസ്റ്റേറ്റുകളുടെ
അടിസ്ഥാനസൗകര്യ വികസനത്തിന് (വഴി, വെള്ളം, വെളിച്ചം മുതലായവയ്ക്ക്) വിനിയോഗിക്കണമെന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ഏറ്റുമാനൂരില്‍ അര ലക്ഷത്തിലേറെ മുടക്കി ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റി സെന്റര്‍ നിര്‍മിക്കുന്നതാണ് പ്രധാന പ്രവൃത്തി. പ്ലംബിങ് സാനിട്ടറി പ്രവൃത്തികള്‍ക്കായി അഞ്ചര ലക്ഷത്തോളമോണ് നീക്കിവച്ചിട്ടുള്ളത്. വൈദ്യുതീകരണത്തിന് ആറ് ലക്ഷവും ഈ വളപ്പിലെ പോസ്റ്റ് ഓഫീസിനായി മൂന്നര ലക്ഷത്തിലധികം രൂപയും ഉള്‍പ്പടെ മൊത്തം 99,99,640.75 രൂപയുടെ ചെലവാണ് കണക്കാക്കുന്നത്.
എസ്റ്റേറ്റിലെ സ്വയം തൊഴില്‍ സംരംഭകന്‍ സാബു മാത്യുവിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. വന്‍ തുക പൊതുഖജനാവില്‍ നിന്ന് തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയോണ് ചില സിഡ്‌കോ അധികാരികളും എസ്റ്റേറ്റ് മുന്‍ ഭാരവാഹികളും കോഴിക്കോടുകാരനായ കരാറുകാരനും ചേര്‍ന്ന് വിവാദ കെട്ടിടം നിര്‍മിക്കുന്നതെന് സാബു ആരോ
പിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രി പി രാജീവിനും സാബു പരാതി നല്‍കി.