കുമാരനല്ലൂരിൽ മീനച്ചിലാറ്റിൽ വീണ് കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത് വേങ്ങച്ചേരിൽ കടവിൽ നിന്നും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കുമാരനല്ലൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങവേ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടത്തി. കുമാരനെല്ലൂർ അനുപമ യിൽ ചന്ദ്രശേഖരൻ നായരുടെ (78) മൃതദ്ദേഹമാണ് ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ കണ്ടെത്തിയത്.

ശനിയാഴ്ച വൈകുന്നേരം വീടിനോടു ചേർന്നുള്ള കാവിൽ വിളക്ക് തെളിയിക്കുന്നതിന് മുന്നോടിയായി തൊട്ടടുത്തുള്ള പുത്തൻകടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് കാൽ വഴുതി ഒഴുക്കിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഫയർഫോഴ്സ് അധികൃതർ രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പിന്നീട്
ഞായറാഴ്ച രാവിലെ മുതൽ നടത്തിയ തെരച്ചിലിനൊടുവിലാണ്
കാണാതായ കടവിന് 500 മീറ്റർ അകലെ വേങ്ങച്ചേരി കടവിന് സമീപം മൃതദേഹം കണ്ടെത്തിയത്.

കോട്ടയം, വൈക്കം എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് സ്കൂബാ സംഘം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടന്നത്.

ഈരാറ്റുപേട്ടയിൽ നിന്നുള്ള നന്മകൂട്ടം മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പ് റിട്ടേഡ് ഉദ്യോഗസ്ഥനാണ് മരിച്ച ചന്ദ്രശേഖരൻനായർ.