play-sharp-fill
മോഹൻലാലിനെതിരെ ആഞ്ഞടിച്ച് ഡബ്യു സി സി: കറുപ്പണിഞ്ഞ് പ്രതിഷേധിച്ച് നടിമാർ; പീഡനത്തിനിരയായ നടിയുടെ രാജി കത്ത് ഉറക്കെ വായിച്ച് പ്രതിഷേധം

മോഹൻലാലിനെതിരെ ആഞ്ഞടിച്ച് ഡബ്യു സി സി: കറുപ്പണിഞ്ഞ് പ്രതിഷേധിച്ച് നടിമാർ; പീഡനത്തിനിരയായ നടിയുടെ രാജി കത്ത് ഉറക്കെ വായിച്ച് പ്രതിഷേധം

സ്വന്തം ലേഖകൻ

കോട്ടയം: പീഡനത്തിനിരയായ നടിയുടെ രാജി കത്ത് ഉറക്കെ വായിച്ച് , കറുപ്പണിഞ്ഞ് പ്രതിഷേധിച്ച്
വനിതാ സംഘടനയായ ഡബ്ല്യുസിസിയുടെ വാർത്താസമ്മേളനം. നടിമാരായ രമ്യ നമ്പീശൻ, പാർവതി, രേവതി, പത്മപ്രിയ,അഞ്ജലി മേനോൻ, ദീദി ദാമോദരൻ, സജിത മഠത്തിൽ എന്നിവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

‘ഡബ്ലുസിസി രൂപീകരിക്കാനുണ്ടായ സാഹചര്യം എല്ലാവർക്കും അറിയാമെന്ന് സംവിധായിക അഞ്ജലി മേനോൻ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കെതിരെ അക്രമം ഉണ്ടായിട്ടും എന്താണ് പിന്തുണ ലഭിച്ചതെന്ന് എല്ലാവർക്കും അറിയാം. ഇന്ത്യ മുഴുവൻ ഇപ്പോൾ വലിയൊരു മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിന് സർക്കാരുകളുടെ പിന്തുണയും ഉണ്ട്. സ്ത്രീകൾക്ക് പറയാനുള്ളത് കേൾക്കാൻ അവർ സമയം നൽകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കേരളത്തിലെ സിനിമാ സംഘടനയിൽ അങ്ങനെയല്ലന്നും, ആക്രമിക്കപ്പെട്ട നടിയെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. ഞങ്ങളെ അമ്മ പ്രസിഡന്റ് മോഹൻലാൽ വെറും നടിമാരെന്നാണ് ഞങ്ങളെ വിളിച്ചത്. അതുകൊണ്ടാണ് ഞങ്ങൾ മൂന്നുപേരും ആരാണെന്ന് പരിചയപ്പെടുത്തിയത്. മോഹൻലാലിന്റെ ആ വാക്കുകൾ ഞങ്ങളെ വേദനപ്പെടുത്തി. ഇത്രയും വർഷം അമ്മയുടെ അംഗമായിട്ടും ഒരുപരിപാടിക്കും എന്നെ വിളിച്ചിട്ടില്ല, ഞാൻ പോയിട്ടുമില്ല. ഇപ്പോൾ ഞാൻ വരാൻ കാരണം തന്നെ ഡബ്യുസിസിയാണ്.
ഡബ്ല്യുസിസി ഉണ്ടായത് കൊണ്ടുമാത്രമാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്. ഓഗസ്റ്റിൽ അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളോടു സംസാരിച്ചിരുന്നു. കുറ്റാരോപിതൻ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആൾ പുറത്താണ്. ഇതാണോ നീതിയെന്നും സംവിധായികയും നടിയുമായ രേവതി ചോദിച്ചു.

യുവനടിക്കെതിരെ അതിക്രമം നടന്നിട്ട് വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്ന് സംവിധായിക അഞ്ജലി മേനോൻ. അതുകൊണ്ടാണ് ഒരുമിച്ചു പ്രവർത്തിക്കാൻ ഇട വന്നത്. ഇന്ത്യ മുഴുവനും ഒരു മൂവ്മെന്റ് നടക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ഇതിൽ നടപടി എടുക്കുന്നു. സ്ത്രീകൾ പറയുന്നത് വിശ്വസിക്കുന്നു. പക്ഷേ കേരളത്തിൽ വാക്കാലെയല്ലാതെ കുറച്ചുകൂടി ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോൻ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാർവതി മാധ്യമങ്ങൾക്കു മുന്നിൽ വായിച്ചു. പാർവതി, രേവതി, സജിത മഠത്തിൽ, ദീദി ദാമോദരൻ, റീമ കല്ലിങ്കൽ തുടങ്ങിയ നടിമാരാണ് വാർത്ത സമ്മേളനത്തിനായെത്തിയത്.