play-sharp-fill
ദിലീപ് വിഷയം വീണ്ടും കത്തുന്നു; മീ ടു വെളിപ്പെടുത്തലുമായി നടിമാർ

ദിലീപ് വിഷയം വീണ്ടും കത്തുന്നു; മീ ടു വെളിപ്പെടുത്തലുമായി നടിമാർ

സ്വന്തം ലേഖകൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കാത്തതിനെതിരെ കടുത്ത നടപടിയിലേക്ക് വനിതാ സിനിമാ കൂട്ടായ്മ. ശനിയാഴ്ച വൈകിട്ട് 4ന് എറണാകുളം പ്രസ് ക്ലബിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകും. നടിമാരായ രേവതി, പാർവതി, പത്മപ്രിയ, രമ്യാ നമ്പീശൻ, സജിതാ മഠത്തിൽ, സംവിധായിക വിധു വിൻസെന്റ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. കൂടുതൽ പേർ അമ്മയിൽനിന്ന് രാജിവെക്കാനും സാധ്യതയുണ്ട്. അതേസമയം, ബോളിവുഡിലടക്കം കോളിളക്കം സൃഷ്ടിച്ച ‘മീ ടു’ ക്യാമ്പയിൻ മലയാള സിനിമയിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് സാഹിത്യക്കാരൻ എൻഎസ് മാധവൻ ട്വീറ്റ് ചെയ്തു. മീ ടുവിന് സാധ്യതയുണ്ടെന്നും മാധ്യമപ്രവർത്തകർ വനിതാ കൂട്ടായ്മയുടെ നടത്തുന്ന വാർത്താസമ്മേളനം ഒഴിവാക്കരുതെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ദിലിപിനെ പുറത്താക്കണമെന്നും അമ്മയുടെ നിലപാടുകളോടുള്ള വിയോജിപ്പുകളും കാണിച്ച് നടിമാരായ രേവതി, പദ്മപ്രിയ, പാർവതി എന്നിവർ പ്രസിഡന്റ് മോഹൻലാലിന് കത്ത് നൽകിയിരുന്നു.