‘ദലിത്’, ‘ഹരിജന്‍’ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല; പ്രസംഗത്തിനിടെ പലതവണ ഹരിജന്‍ എന്ന വാക്ക് പി. ബാലചന്ദ്രന്‍ ഉപയോഗിച്ചു; ഇനി അത് ആവര്‍ത്തിക്കാന്‍ പാടില്ല; മന്ത്രി കെ. രാധാകൃഷ്ണന്‍

‘ദലിത്’, ‘ഹരിജന്‍’ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല; പ്രസംഗത്തിനിടെ പലതവണ ഹരിജന്‍ എന്ന വാക്ക് പി. ബാലചന്ദ്രന്‍ ഉപയോഗിച്ചു; ഇനി അത് ആവര്‍ത്തിക്കാന്‍ പാടില്ല; മന്ത്രി കെ. രാധാകൃഷ്ണന്‍

സ്വന്തം ലേഖകന്‍

കൊച്ചി: പട്ടിക വിഭാഗങ്ങളെ ഹരിജന്‍ എന്ന് പരാമര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. പൂഞ്ഞോള്‍ ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഭൂമിയില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണത്തെ കുറിച്ച് പി. ബാലചന്ദ്രന്‍ നടത്തിയ സബ്മിഷന് മറുപടി നല്‍കുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.

പ്രസംഗത്തിനിടെ പലതവണ ഹരിജന്‍ എന്ന വാക്ക് പി. ബാലചന്ദ്രന്‍ ഉപയോഗിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. ഹരിജനങ്ങള്‍ എന്ന് പറയാന്‍ പാടില്ലെന്നും ഇനിയെങ്കിലും എല്ലാവരും ശ്രദ്ധിക്കാനാണ് താനിത് പറയുന്നതെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017-ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഔദ്യോഗിക രേഖകളില്‍ ‘ദലിത്’, ‘ഹരിജന്‍’ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് കേരള വിവര സാങ്കേതിക വകുപ്പാണ് ഉത്തരവിട്ടത്.