കൊവിഡിനൊപ്പം പൊലീസിനെയും ഭയന്ന് നാട്ടുകാർ..! ബൈക്കിന് ഇൻഷ്വറൻസ് ഇല്ലാത്തതിന്റെ പേരിൽ ഫോൺ പിടിച്ചു വാങ്ങിയ പൊലീസിനെ നാട്ടുകാർ പാഠം പഠിപ്പിച്ചു
തേർഡ് ഐ ബ്യൂറോ
മലപ്പുറം: കൊവിഡിനൊപ്പം പൊലീസിനെയും ഭയന്ന് നാട്ടുകാർ. ഇൻഷ്വറൻസില്ലെന്ന പേരിൽ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയ പൊലീസിനെ വട്ടംകറക്കി നാട്ടുകാർ. ബൈക്കിന് ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് യാത്രക്കാരന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയ പൊലീസിനെ നാട്ടുകാർ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. മലപ്പുറത്താണ് സംഭവം.
‘ഇയാളുടെ ഭാര്യ ഒൻപതുമാസം ഗർഭിണിയായിരിക്കുന്ന സമയമാണ്. എത്ര തവണ അവർ ഇതിലോട്ട് വിളിച്ചെന്നറിയോ.അതിൽ എത്ര മിസ് കോൾ ഉണ്ടെന്ന് നോക്കൂ. നിങ്ങൾ എന്താ വിചാരിച്ചേക്കണത് സാറേ. നിങ്ങളും ഒരു സ്ത്രീ അല്ലേ മാഡം. ഇവൻ ഒരാൾ മാത്രമേ ആ വീട്ടിലുള്ളു. ആ പെണ്ണിന് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളാരെങ്കിലും സമാധാനം പറയുമോ?
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാറ് പറയുമോ? നിങ്ങൾക്ക് വണ്ടി കൊണ്ടുപോകാം, ലൈസൻസെല്ലാം കൊണ്ടുപോകാം… എങ്ങനെയൊരാളുടെ പേഴ്സണലായിട്ടുള്ള മൊബൈൽ കൊണ്ടുപോകും സാറേ.
ഗർഭിണിയായിരിക്കണ പെണ്ണാ. അധികാരികൾ ഇങ്ങനെ സാധാരണക്കാരുടെ മെക്കട്ട് കേറാനിരിക്കുമ്‌ബോൾ എന്ത് ചെയ്യും. ഇൻഷുറൻസ് ഇല്ല, അതിന് ഫൈൻ കെട്ടാന്ന് പറഞ്ഞപ്പോൾ സമ്മതിക്കാതെ ഫോൺ പിടിച്ചുവാങ്ങി.
പൊലീസെന്ന് പറഞ്ഞാൽ എല്ലാവരുടെയും മെക്കട്ട് കേറാനുള്ള ജോലി മാത്രമല്ല. ഞങ്ങൾക്ക് പറയാനുള്ളത് കേട്ടിട്ട് നിങ്ങൾ പോയാൽ മതി. ഞങ്ങൾ എന്തെങ്കിലും സംസാരിച്ചാൽ നിങ്ങൾ പറയും കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന്. നിങ്ങൾ ചെയ്തത് ശരിയാണോ- എന്നൊക്കെയാണ് നാട്ടുകാർ ചോദിക്കുന്നത്.