play-sharp-fill
കണ്ണൂർ വിമാനത്താവളത്തിൻറെ ഓഹരി; മാണി.സി.കാപ്പൻ തട്ടിയത് മൂന്നേകാൽ കോടി; സാമ്പത്തിക തട്ടിപ്പിനെതിരെ സുപ്രീംകോടതിയിൽ ഹർജിയുമായി മുംബൈ മലയാളി

കണ്ണൂർ വിമാനത്താവളത്തിൻറെ ഓഹരി; മാണി.സി.കാപ്പൻ തട്ടിയത് മൂന്നേകാൽ കോടി; സാമ്പത്തിക തട്ടിപ്പിനെതിരെ സുപ്രീംകോടതിയിൽ ഹർജിയുമായി മുംബൈ മലയാളി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാലാ എം എൽ എയും നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് നേതാവുമായ മാണി സി കാപ്പനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് സുപ്രീംകോടതിയിൽ ഹർജി.

മുംബൈ മലയാളിയായ ദിനേശ് മേനോനാണ് എം എൽ എയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിനേശിന്റെ കൈയിൽ നിന്നും മൂന്നേകാൽ കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് ഹർജിയിൽ പറയുന്നത്.

കണ്ണൂർ വിമാനത്താവളത്തിൻറെ ഓഹരി നൽകാമെന്ന് പറഞ്ഞ് തന്റെ പക്കൽ നിന്നും മൂന്നേകാൽ കോടി രൂപ കാപ്പൻ തട്ടിയെടുത്തെന്ന് ദിനേശ് പറയുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കാപ്പനെതിരെ ചുമത്തിയിട്ടുള്ളത്.

മുൻപ് ദിനേശിൻറെ പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മാണി സി കാപ്പനെതിരെ കേസെടുത്തിരുന്നു.

ആരോപിച്ച കുറ്റങ്ങൾ പ്രാഥമികമായി നില നിൽക്കുന്നവയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.