
കടകൾ എല്ലാ ദിവസവും തുറക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് പുളിമൂട്ടിൽ സിൽക്സ് ജീവനക്കാരുടെ പ്രതിഷേധം
സ്വന്തം ലേഖകൻ
സ്വന്തം ലേഖകൻ
കോട്ടയം: കടകൾ എല്ലാ ദിവസവും തുറക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പുളിമൂട്ടിൽ സിൽക്സ് ജീവനക്കാരുടെ പ്രതിഷേധം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെക്സ്റ്റൈൽസ് ജീവനക്കാർക്ക് 10,000 രൂപ കോവിഡ് ധനസഹായം നൽകുക, അശാസ്ത്രീയമായ കോവിഡ് മാനദണ്ഡങ്ങൾ പിൻവലിച്ച് എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കുക തുടങ്ങിയവ സർക്കാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
നാല്പതോളം വരുന്ന ജീവനക്കാർ കോട്ടയം പുളിമൂട്ടിൽ സിൽക്സിന് മുന്നിലുള്ള പ്രതിഷേധത്തിൽ പങ്കെടുത്തു.
കെ.കെ റോഡ് സൈഡിലെ കടക്ക് മുന്നിൽ പ്രതിഷേധ ബാനറുകളും ആയിട്ടായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.
സമീപം പ്രവർത്തിക്കുന്ന വാരിക്കാട്ട് ടെക്സ്റ്റൈൽസ് ജീവനക്കാരും സമരത്തിൽ പങ്കാളികളായി.
ബിഎംഎസ് ഷോപ്സ് യൂണിയൻ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
Third Eye News Live
0