
ഇനിയും റാങ്ക് പട്ടിക നീട്ടുക അപ്രായോഗികം, മുൻപ് കാലാവധി നീട്ടി നൽകിയിരുന്നു; ഉചിതമായ കാരണമില്ലാതെ ഇനി നീട്ടാനാവില്ല; എൽ.ജി.എസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന ഉത്തരവിനെതിരെ അപ്പീലുമായി പി.എസ്.സി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എൽ.ജി.എസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ അപ്പീലുമായി പി.എസ്.സി ഹൈക്കോടതിയിൽ.
ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. ഇനിയും റാങ്ക് പട്ടിക നീട്ടുക അപ്രായോഗികമാണെന്നും മുൻപ് കാലാവധി നീട്ടി നൽകിയിരുന്നുവെന്നും പിഎസ്സി ഹൈക്കോടതിയില്‍ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉചിതമായ കാരണമില്ലാതെ ഇനി നീട്ടാനാവില്ല. പട്ടിക നീട്ടിയാൽ പുതിയ ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.
പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിൽ അറിയിച്ചിരുന്നു.
Third Eye News Live
0