
ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കണം; ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് വൈദികൻ റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ ഹർജി നൽകി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പീഡനക്കേസിലെ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ ഹർജി നൽകി. ഹർജി തിങ്കളാഴ്ച പരിഗണിക്കും.
റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി ഇര കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലുവയസുകാരനായ തങ്ങളുടെ മകനെ സ്‌കൂളിൽ ചേർക്കുമ്പോൾ പിതാവിന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി നൽകിയത്.
വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ റോബിന്‍ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വര്‍ഷത്തെ കഠിനതടവ് ആണ് തലശേരി പോക്‌സോ കോടതി വിധിച്ചത്.
എന്നാല്‍ മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതി.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.
2017 ഫെബ്രുവരിയില്‍ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെ വിവരം പുറത്ത് അറിയുകയായിരുന്നു.