കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ബിരിയാണി വിതരണം; വണ്ടൻപതാൽ സ്വദേശി സന്തോഷിനെതിരെ പൊലീസ് കേസെടുത്തു

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ബിരിയാണി വിതരണം; വണ്ടൻപതാൽ സ്വദേശി സന്തോഷിനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

മുണ്ടക്കയം: കോവിഡ് നിരക്ക് കുത്തനെ ഉയരുമ്പോൾ സകല നിയന്ത്രണങ്ങളും ലംഘിച്ച് ബിരിയാണി വിതരണം.

മുണ്ടക്കയം വണ്ടൻപതാലിന് സമീപം ഉള്ളാട്ടു കോളനിയിൽ താമസക്കാരനും ഓട്ടോഡ്രൈവറുമായ സന്തോഷിൻ്റെ വീട്ടിലാണ് ബിരിയാണി വിതരണം നടന്നത്.

കോവിഡ് നിയന്ത്രണങ്ങളുടെ ബി വിഭാഗത്തിൽ പെടുന്ന മുണ്ടക്കയം പഞ്ചായത്തിലെ വണ്ടൻപതാലിലാണ് ഓട്ടോ ഡ്രൈവർമാരും, ബസ് ഡ്രൈവർമാരുമടക്കം ഒത്തുകൂടിയത്.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നടക്കുന്ന ബിരിയാണി വിതരണത്തേക്കുറിച്ച് രഹസ്യവിവരം ലഭിച്ച മുണ്ടക്കയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി സന്തോഷിൻ്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു.

പൊലീസ് പരിശോധനയിൽ മാസ്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും നിരവധി പേർ സന്തോഷിൻ്റെ വീട്ടിൽ ഉണ്ടായിരുന്നതായി കണ്ടെത്തി.

ഒത്തുകൂടിയ മുഴുവൻ ആൾക്കാരുടെയും പേരിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്.