
മത്സ്യവില്പനസ്ത്രീയുടെ മത്സ്യങ്ങൾ അഴുക്ക് ചാലിൽ തള്ളി പോലീസ് ക്രൂരത ; സംഭവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അഞ്ചുതെങ് സ്വദേശിനിയായ മത്സ്യവിൽപ്പനസ്ത്രീയുടെ മത്സ്യങ്ങൾ അഴുക്ക് ചാലിൽ തള്ളി പാരിപ്പള്ളി പോലീസിന്റെ കൊടും ക്രൂരത.
വഴിവക്കിൽ മത്സ്യവില്പന നടത്തിക്കൊണ്ടിരുന്ന അഞ്ചുതെങ്ങ് സ്വദേശിയായ മേരി എന്ന വൃദ്ധയുടെ മത്സ്യവും പത്രങ്ങളുമാണ് കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്ന് ആരോപിച്ച് പാരിപ്പള്ളി പോലീസ് അഴുക്ക് ചാലിൽ വലിച്ചെറിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരക്കുകൾ ഇല്ലാതെ ഒറ്റയ്ക്കിരുന്ന് മത്സ്യക്കച്ചവടം ചെയ്യുകയായിരുന്ന സമയത്ത് പോലീസെത്തി പ്രകോപനം സൃഷ്ടിച്ച് മത്സ്യം അഴുക്ക് ചാലിലേക്ക് വലിച്ചെറിയുകയായിരുന്നു.
പതിനാറായിരത്തോളം രൂപയുടെ മത്സ്യമാണ് വില്പനയ്ക്കായ്ക്കായ് എത്തിച്ചിരുന്നത്, ഇതിൽ അഞ്ഞൂറോളം രൂപയ്ക്ക് മാത്രമാണ് കച്ചവടം നടന്നിരുന്നത്.
രോഗ ബാധിതനായ ഭർത്താവ് ഉൾപ്പെടെ ആറോളം പേരുടെ അന്നമാണ് പോലീസ് നിഷ്കരുണം തട്ടിത്തെറുപ്പിച്ച് കൊടും ക്രൂരത കാട്ടിയത്.
മത്സ്യം അഴുക്ക് ചാലിൽ കളഞ്ഞ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രൂപപ്പെടുന്നത്. പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.