video
play-sharp-fill
സ്റ്റോപ്പിൽ നിർത്തിയില്ല; മിന്നൽ ബസ് കണ്ടക്ടർ ഡ്രൈവറെ എറിഞ്ഞു വീഴ്ത്തി

സ്റ്റോപ്പിൽ നിർത്തിയില്ല; മിന്നൽ ബസ് കണ്ടക്ടർ ഡ്രൈവറെ എറിഞ്ഞു വീഴ്ത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്റ്റോപ്പ് ഇല്ലാത്തിടത്ത് കെ.എസ്.ആർ.ടി.സി മിന്നൽ ബസ് നിർത്തണമെന്ന കണ്ടക്ടറുടെ ആവശ്യം നിരസിച്ച ഡ്രൈവറെ അതേ ബസിലെ കണ്ടക്ടർ മർദ്ദിച്ചു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവർ ഷാജഹാനാണ് മർദ്ദനമേറ്റത്. വെള്ളക്കുപ്പികൊണ്ടുള്ള അടിയേറ്റ് ഡ്രൈവറുടെ കണ്ണിന് സാരമായി പരിക്കേറ്റു. ഗവ. കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജഹാന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവരും. കണ്ടക്ടർ അമീർ അലിക്കെതിരെ സ്റ്റേഷൻ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്ക് ചൊവ്വാഴ്ച പുലർച്ചെ വന്ന മിന്നൽ ബസിലുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. ബസ് സ്റ്റാൻഡിൽ എത്തിയ സമയത്തായിരുന്നു ഡ്രൈവർക്കു നേരെ കണ്ടക്ടർ പരാക്രമം കാണിച്ചത്. പി.എം.ജിയിൽ സ്റ്റോപ്പില്ലാത്തിടത്ത് ബസ് നിർത്താൻ കണ്ടക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡ്രൈവർ തയാറായില്ല. ഇതാണ് വാക്കേറ്റത്തിന് കാരണമായത്. തമ്പാനൂർ പൊലീസിനും പരാതി കൈമാറിയിട്ടുണ്ട്. സി.ഐ.ടി.യു സംഘടനാ ഭാരവാഹിയായ കണ്ടക്ടറെ രക്ഷിക്കാൻ യൂണിയൻ നേതൃത്വം ഇടപെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group