play-sharp-fill
മുകേഷിനെതിരെ മീ ടു ആരോപണത്തിൽ ആശങ്കയില്ല; മേതിൽ ദേവിക

മുകേഷിനെതിരെ മീ ടു ആരോപണത്തിൽ ആശങ്കയില്ല; മേതിൽ ദേവിക

സ്വന്തം ലേഖകൻ

കൊല്ലം: മുകേഷുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന ആരോപണത്തിൽ ഭാര്യ എന്ന നിലയിൽ ആശങ്കപ്പെടുന്നില്ല. മുകേഷേട്ടനോട് സംസാരിച്ചപ്പോൾ അങ്ങനെയൊരു സംഭവം ഓർമയിലില്ലെന്നാണ് പറഞ്ഞത്. എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസം. മുകേഷേട്ടന്റെ മൊബൈൽ പലപ്പോഴും ഞാൻ ആണ് കൈകാര്യം ചെയ്യുന്നത്. ഒരുപാട് സ്ത്രീകൾ പ്രലോഭിപ്പിക്കുന്ന രീതിയിലുള്ള മെസേജുകൾ അയയ്ക്കാറുണ്ട്. പലപ്പോഴും ഞാനാണ് മെസേജുകൾക്ക് മറുപടി നൽകാറുള്ളത്. ഭാര്യ എന്ന രീതിയിൽ എന്നെ സംബന്ധിച്ചിടത്തോളം അത് വേറൊരു സ്ത്രീ ചെയ്യുന്ന ഹരാസ്മെന്റ് ആണ്. അതിനൊരു ക്യാമ്പയിനിങ് ഒന്നുമില്ലേ, അതാണ് എന്റെ ചോദ്യം’ അവർ പറഞ്ഞു. മീ ടു ക്യാമ്പയിൻ വന്നത് വളരെ നന്നായി എന്നും സ്ത്രീകൾക്ക് സംസാരിക്കാൻ നല്ല ഒരു അവസരമാണ് ഇതെന്നും വ്യക്തിപരമായി താൻ മീ ടു ക്യാമ്പയിന് എല്ലാവിധ പിന്തുണയും നൽകുന്നെന്നും ദേവിക പറഞ്ഞു. അതേ സമയം പുരുഷന്മാർക്ക് പ്രകോപനപരമായി സന്ദേശങ്ങൾ അയയ്ക്കുന്ന സ്ത്രീകൾക്കെതിരേയും ഇത്തരമൊരു ക്യാമ്പയിൻ ആവശ്യമാണെന്ന് മേതിൽ ദേവിക തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.