ഹഷീഷ് ഓയിലുമായി ആലത്തൂർ സ്വദേശിയായ യുവാവ് പിടിയിൽ: പിടികൂടിയത് നാല് ബോട്ടിലുകളിലായി 30 ഗ്രാം ഹാഷിഷ് ഓയിൽ

Spread the love

സ്വന്തം ലേഖകൻ

ആലത്തൂർ : നാല് ബോട്ടിലുകളിലായി 30 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലത്തൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. ആലത്തൂർ ഇരട്ടക്കുളം കുന്നത്ത് വീട്ടിൽ നൗഷാദ് മകൻ അജ്മൽ ഫവാസ് (21) ആണ് അറസ്റ്റിലായത്.

ആലത്തൂർ ഇരട്ടക്കുളം ദേശീയ പാതയോരത്ത് ഇടപാടുകാരെ കാത്തു നിൽക്കുമ്പോഴാണ് പ്രതി വലയിലായത്. 4 പ്ലാസ്റ്റിക് ബോട്ടിലുകൾ പ്രതിയുടെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത ഹഷീഷ് ഓയിലിന് ഏകദേശം 40000 രൂപ വില വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിക്ക് ഹഷീഷ് ഓയിൽ എത്തിച്ചു കൊടുത്തവരെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ആലത്തൂർ , വടക്കഞ്ചേരി മേഖലയിൽ ലഹരി വില്പനയുടെ മുഖ്യകണ്ണിയാണ് അജ്മൽ.

കഞ്ചാവ് എത്തിച്ച് രഹസ്യ കേന്ദ്രങ്ങളിൽ വെച്ചാണ് കഞ്ചാവ് വാറ്റി ഹഷീഷ് ഓയിൽ നിർമ്മിക്കുന്നത്. കഞ്ചാവിനെക്കാളും പതിൻ മടങ്ങ് വീര്യം കൂടിയതും , രഹസ്യമായി കൈകാര്യം ചെയ്യുവാൻ എളുപ്പവുമാണെന്നതാണ് ഹഷീഷ് ഉപഭോക്കാക്കൾക്കപ്രിയങ്കരമാകുന്നത്. സിഗരറ്റിൽ പുരട്ടിയാണ് ഉപയോഗിക്കുന്നത്.

കൊച്ചി , തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് ലോബിയാണ് ഹഷീഷ് ഓയിൽ എത്തിച്ചു കൊടുക്കുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. തുടരന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വടക്കഞ്ചേരി , ആലത്തൂർ മേഖലയിൽ കുറച്ചു നാളുകളായി വർദ്ധിച്ചു വരുന്ന ന്യൂജൻ മയക്കുമരുന്നിൻ്റെ വ്യാപനം തടയുന്നതിന് ശക്തമായ നടപടിയാണ് പൊലീസ് സ്വീകരിച്ചു വരുന്നത്. എം.ഡി.എം.എ പോലുള്ള മാരക മരുന്നുകളും മേഖലയിൽ നിന്നും അടുത്ത കാലത്ത് പിടികൂടിയിട്ടുണ്ട്.

സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

പാലക്കാട് ജില്ല പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി ശ്രീനിവാസൻ , ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ആലത്തൂർ റിയാസ് ചാക്കിരി, സബ്ബ്ഇൻസ്പെക്ടർ ജീഷ് മോൻ വർഗ്ഗീസ് , സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രദീപ്, സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, കൃഷ്ണദാസ്.ആർ .കെ, സൂരജ് ബാബു. യു, ദിലീപ്.കെ ,സുധീഷ്.ആർ , എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.