കോവിഡ് ബാധിച്ചതോടെ അജയകുമാറിന് കാഴ്ചശക്തി കുറഞ്ഞു; അസുഖം ഭേദമായെന്ന ആശ്വാസത്തിലിരിക്കവേ രണ്ടാമതും കോവിഡ് ബാധിതനായി; ഭാര്യ സുജയെയും കോവിഡ് ആക്രമിച്ചതോടെ അനുഭവിച്ചത് കടുത്ത മാനസിക സമ്മര്‍ദ്ദം; മലയാളികളായ നവദമ്പതികള്‍ മുംബൈയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ചു
സ്വന്തം ലേഖകന്‍
മുംബൈ: മലയാളികളായ നവദമ്ബതികളെ മുംബൈയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ അജയകുമാര്‍ (34), സുജ (30) എന്നിവരാണ് മരിച്ചത്.
അജയകുമാറിന് രണ്ട് തവണ കൊവിഡ് ബാധിച്ചിരുന്നു. അസുഖം ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരികെ വന്ന് തുടങ്ങിയതിന് പിന്നാലെ രണ്ടാമതും കോവിഡ് ബാധിതനായി. രോഗബാധയെത്തുടര്‍ന്ന് കാഴ്ച ശക്തിയും കുറഞ്ഞിരുന്നു. സുജയും കൊവിഡ് ബാധിത ആയിരുന്നു. മാനസിക സമ്മര്‍ദ്ദം കാരണമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അജയകുമാര്‍ സോന്‍ഡ എന്ന സ്വകാര്യസ്ഥാപനത്തിലും സുജ ബാങ്ക് ഓഫ് ഇന്ത്യയിലുമാണു ജോലി ചെയ്തിരുന്നത്. മുംബൈ നായര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഇവരുടെ മൃതദേഹങ്ങള്‍ മുംബൈയില്‍നിന്ന് വെള്ളിയാഴ്ച രാവിലെ 7.05 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്തു എത്തിക്കും. സുജയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം നോര്‍ക്കയുടെ ആംബുലന്‍സില്‍ സ്വദേശമായ കാരക്കോണത്ത് എത്തിക്കും. അരുണിന്റെ മൃതദേഹം തിരുവനന്തപുരം നാലഞ്ചിറയിലേക്കു കൊണ്ടുപോകും.
കോവിഡ് രണ്ടാം തരംഗം സമൂഹത്തിനു മേല്‍ ഏല്പിക്കുന്ന മാനസിക സമ്മര്‍ദ്ദത്തിന്റെ തീവ്രത കുറയ്ക്കാന്‍ ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ എന്ന സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് പ്രോഗ്രാം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരിന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് ടീം വളരെ പ്രധാനപ്പെട്ട സേവനമാണ് നല്‍കി വരുന്നത്. ഓരോ ജില്ലയിലേയും മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ടീമിന്റെ നേതൃത്വത്തിലാണ് ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ പദ്ധതി നടപ്പിലാക്കുന്നത്.സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സലര്‍മാര്‍ എന്നിവരെല്ലാം ഈ ടീമുകളുടെ ഭാഗമാണ്. ഏകദേശം 1400 പേര്‍ ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്നു.