ഒരു കോടി രൂപ വിലയുള്ള വാൾ ഭഗവാന് സമ്മാനം: തിരുപ്പതി ക്ഷേത്രത്തിലെ ഭഗവാന് സമ്മാനവുമായി വ്യവസായി
സ്വന്തം ലേഖകൻ
മംഗളൂരു: കൊവിഡ് കാലത്ത് പ്രതിസന്ധിയുടെ പുതിയ കാലത്ത് തിരുപ്പതിയിൽ നിന്നും വേറിട്ട ഒരു വാർത്ത. തിരുപ്പതി വെങ്കടേശ്വര പ്രഭുവിന്റെ ഭക്തനായ വ്യവസായി ഒരു കോടി രൂപ വിലമതിക്കുന്ന വാളുമായി കാത്തിരുന്നത് ഒരു വര്‍ഷമാണ്. ഒടുവിൽ , തിരുപ്പതി ക്ഷേത്രത്തിൽ ഭഗവാന് കാണിക്കയായി ആ വാളും സമർപ്പിച്ചു.
ഇഷ്ടദേവന് കാണിക്കയായി സമര്‍പ്പിക്കുന്നതിന് വേണ്ടിയാണ് വ്യവസായിയായ ഭക്തന്‍ സ്വര്‍ണത്തിലും വെള്ളിയിലുമായി വാള്‍ നിര്‍മ്മിച്ചത്. എന്നാല്‍ കൊവിഡ് കാരണം ഉദ്ദേശിച്ച സമയത്ത് കാണിക്ക സമര്‍പ്പിക്കുവാന്‍ കഴിയാതെ പോവുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈദരാബാദ്കാരനായ വ്യവസായി കൊയമ്പത്തൂരിലെ സ്വര്‍ണപ്പണിക്കാരെ കൊണ്ടാണ് വാള്‍ നിര്‍മ്മിച്ചത്. ആറ് മാസമെടുത്ത് സ്വര്‍ണത്തിലും വെള്ളിയിലുമാണ് ഇത് നിര്‍മ്മിച്ചത്. അഞ്ച് കിലോ ഭാരമുള്ള വാളില്‍ രണ്ട് കിലോ സ്വര്‍ണവും മൂന്ന് കിലോ വെള്ളിയുമാണുള്ളത്. ഇന്നലെയാണ് ക്ഷേത്രത്തിലെത്തി വാള്‍ സമര്‍പ്പിച്ചത്.
തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അഡീഷണല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എ വെങ്കടധര്‍മ്മ റെഡ്ഡിയാണ് വ്യവസായുടെ കയ്യില്‍ നിന്നും വാള്‍ ഏറ്റുവാങ്ങിയത്.
ഇതിന് മുന്‍പും സ്വര്‍ണത്തില്‍ നിര്‍മ്മിച്ച അമൂല്യ വാളുകള്‍ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ ഒരു വസ്ത്ര വ്യാപാരി 2018 ല്‍ ആറ് കിലോ സ്വര്‍ണം കൊണ്ട് തയ്യാറാക്കി വാള്‍ സമര്‍പ്പിച്ചിരുന്നു, ഇതിന് 1.75 കോടി രുപയാണ് മൂല്യം കണക്കാക്കിയിരുന്നത്.