കോവിഡ് നിയന്ത്രണാതീതമായി പടരും, ആൾകൂട്ടം സജീവമാകുന്നു; നിലവിലെ സാഹചര്യം അനുസരിച്ച് സന്തോഷത്തിന് പകരം മഹാമാരിയാകും പങ്കുവയ്‌ക്കേണ്ടി വരിക; മുന്നറിയിപ്പുമായി എയിംസ് ഡോക്ടർ

കോവിഡ് നിയന്ത്രണാതീതമായി പടരും, ആൾകൂട്ടം സജീവമാകുന്നു; നിലവിലെ സാഹചര്യം അനുസരിച്ച് സന്തോഷത്തിന് പകരം മഹാമാരിയാകും പങ്കുവയ്‌ക്കേണ്ടി വരിക; മുന്നറിയിപ്പുമായി എയിംസ് ഡോക്ടർ

രാജ്യം ഇപ്പോഴും കോവിഡ് രണ്ടാം തരം​ഗത്തിൽ നിന്ന് പൂർണമായും മുക്തി നേടിയിട്ടില്ല. ഇതിനിടെ വകഭേ​ദം വന്ന കോവിഡ് വൈറസ് രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലും ഇപ്പോഴും ദുരിതം വിതച്ചു കൊണ്ടിരിക്കുകയാണ്.

ഇതിനിടെ മൂന്നാം തരംഗമെന്ന ഭീഷണിയും ഉയരുന്നുണ്ട്. വാക്സിനേഷൻ നടത്തുന്നുണ്ടെങ്കിലും എല്ലാവരിലേക്കും അത് എത്തിയിട്ടില്ല. രാജ്യം ഇപ്പോഴും സുരക്ഷിതമാണെന്ന് പറയാൻ സാധിക്കുകയുമില്ല.

ആഗോളതലത്തിൽ തന്നെ ഇപ്പോഴും കാര്യങ്ങൾ നിയന്ത്രണവിധേയമായിട്ടില്ല. പല രാജ്യങ്ങളിലും മൂന്നാം തരംഗം വീശിയടിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് നിയന്ത്രണങ്ങൾ ഭാഗികമായും അല്ലാതെയും നീക്കിത്തുടങ്ങിയ സാഹചര്യത്തിൽ വീണ്ടും ആൾക്കൂട്ടങ്ങൾ സജീവമാവുകയാണ്. പൊതുവിടങ്ങളും മുൻകാല അനുഭവങ്ങൾ മറന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകാൻ തയ്യാറെടുക്കുകയാണ്.

അടച്ചിട്ട മുറികളിൽ നിന്ന് ചെറിയ ഒരു നിയന്ത്രണം വരുമ്പോൾ തന്നെ എല്ലാവരും പുറത്തേക്ക് ഇറങ്ങുന്നു.

എന്നാൽ ഇത്തരത്തിലുള്ള പുറത്തിറങ്ങൾ വഴി കോവിഡ് നിയന്ത്രണാതീതമായി ഒരു പൊട്ടിത്തെറിയിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ദില്ലി എയിംസിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) നിന്നുള്ള ഡോക്ടർ നീരജ് നിശ്ചൽ.

‘ഏത് ഉത്സവമാണെങ്കിൽ സന്തോഷം പങ്കുവയ്ക്കുക എന്നതാണ് അതിന്റെ സത്ത. എന്നാൽ നിലവിലെ സാഹചര്യത്തിലാണെങ്കിൽ സന്തോഷത്തിന് പകരം മഹാമാരിയാണ് പങ്കുവയ്‌ക്കേണ്ടിവരിക. അടുത്ത ഒന്ന്- രണ്ട് വർഷത്തേക്ക് കൂടി നാം കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടിവരും.

ആർക്കും ഒന്നിനും നിയന്ത്രിക്കാനാവാത്ത വിധം മഹാമാരി ഒരു പൊട്ടിത്തെറിയിൽ വരെയെത്തിക്കുന്നതിന് നാം കാരണമാകരുത്…’- ഡോ. നീരജ് നിശ്ചൽ പറയുന്നു.