video
play-sharp-fill

ജവാൻ ചോദിച്ചാൽ കൈമലർത്തും..! കോട്ടയം ബോട്ട് ജെട്ടി ബിവറേജസിൽ നടക്കുന്നത് വൻ ക്രമക്കേട്; സ്വകാര്യ മദ്യക്കമ്പനികൾക്കു വേണ്ടി ജീവനക്കാരുടെ ഒത്തുകളി; മിന്നൽ പരിശോധനയുമായി വിജിലൻസ് സംഘം

ജവാൻ ചോദിച്ചാൽ കൈമലർത്തും..! കോട്ടയം ബോട്ട് ജെട്ടി ബിവറേജസിൽ നടക്കുന്നത് വൻ ക്രമക്കേട്; സ്വകാര്യ മദ്യക്കമ്പനികൾക്കു വേണ്ടി ജീവനക്കാരുടെ ഒത്തുകളി; മിന്നൽ പരിശോധനയുമായി വിജിലൻസ് സംഘം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജവാൻ ചോദിച്ചാൽ ഇല്ലെന്നു കൈമലർത്തുകയും, സ്വകാര്യ കമ്പനികളുടെ മദ്യം വിൽപ്പന നടത്തുകയും ചെയ്ത ബോട്ട് ജെട്ടി ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.

വ്യാപകമായി ക്രമക്കേടുകൾ നടക്കുന്നതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം പകൽ ഇവിടെ വിജിലൻസ് സംഘം മദ്യം വാങ്ങാനായി ആളെ അയച്ചു. ഇയാൾ എത്തി ജവാൻ മദ്യം ആവശ്യപ്പെട്ടെങ്കിലും സ്‌റ്റോക്കില്ലെന്ന മറുപടിയാണ് അധികൃതർ നൽകിയത്.

തുടർന്നു, വിജിലൻസ് സംഘം ഗോഡൗണിനുള്ളിൽ കയറി പരിശോധന നടത്തി. ഈ സമയം ഇവിടെ 127 ബോട്ടിൽ ജവാൻ മദ്യം സ്‌റ്റോക്കുണ്ടായിരുന്നു.

എന്നാൽ, ജീവനക്കാർ മദ്യം പൂഴ്ത്തി വയ്ക്കുകയും, ഇതുവഴി സർക്കാരിന് ലഭിക്കേണ്ട വരുമാനം ജീവനക്കാർ തന്നെ ഇല്ലാതാക്കുകയും ചെയ്തതായി കണ്ടെത്തി. ഇതേ സമയം സ്വകാര്യ കമ്പനിയുടെ മദ്യം വിൽപ്പന നടത്തിയ ഉദ്യോഗസ്ഥർ ഇതിന് കമ്മിഷൻ കൈപ്പറ്റുന്നതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.

ഇത് കൂടാതെ മദ്യം വിറ്റ വകയിൽ 12000 രൂപയുടെ കുറവും ഷോപ്പിൽ കണ്ടെത്തി. ഇതു സംബന്ധിച്ചു കൃത്യമായ മറുപടി നൽകാൻ പോലും അധികൃതർക്ക് സാധിച്ചില്ല. ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ സൂക്ഷിച്ച പൊട്ടിയ കുപ്പികളുടെ എണ്ണത്തിലും ക്രമക്കേട് കണ്ടെത്തി. ക്രമക്കേടിന് കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ ശുപാർശ ചെയ്യുമെന്നു വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് വി.ജി രവീന്ദ്രനാഥ് അറിയിച്ചു.

വിജിലൻസ് ഇൻസ്‌പെക്ടർ എസ്.ആർ നിസാം, അസി.സബ് ഇൻസ്‌പെക്ടർ പ്രസാദ്, തുളസീധരക്കുറുപ്പ്, സിവിൽ പൊലീസ് ഓഫിസർ ഷെമീർ എന്നിവരാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.