play-sharp-fill
കോട്ടയത്ത് മാത്രം പരോളിലിറങ്ങിയിരിക്കുന്നത് മുപ്പതോളം സ്ഥിരം മോഷ്‌ടാക്കള്‍; വിവിധ ലോഡ്‌ജുകളും ആളൊഴിഞ്ഞ പുരയിടങ്ങളും വീടുകളും തമ്പടിച്ച് മോഷണം; കൊവിഡിനെത്തുടര്‍ന്ന് കൂട്ടപ്പരോൾ അനുവദിച്ചതോടെ ഭയന്ന് വിറച്ച് ജനങ്ങൾ ; ജില്ലാ പൊലീസ് മേധാവി പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങങ്ങൾ അറിയാം

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡിനെത്തുടര്‍ന്ന് മോഷ്ടാക്കള്‍ക്കും ക്രമിനലുകള്‍ക്കും കൂട്ടത്തോടെ പരോള്‍ അനുവദിച്ചതോടെ കോട്ടയം ജില്ലയില്‍ മാത്രം മുപ്പതോളം സ്ഥിരം മോഷ്‌ടാക്കള്‍ പരോളിലിറങ്ങി.

ജില്ലയിലെ വിവിധ ലോഡ്‌ജുകളും ആളൊഴിഞ്ഞ പുരയിടങ്ങളും വീടുകളും കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണം ആസൂത്രണം ചെയ്യുന്നത്. മഴക്കാലവും കൊവിഡും ഒന്നിച്ച് എത്തിയത് മോഷ്‌ടാക്കള്‍ക്ക് ഏറെ അനുകൂല സാഹചര്യം സൃഷ്‌ടിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടകള്‍ പലതും എട്ടു മണിയ്‌ക്ക് അടയ്‌ക്കുന്നതോടെ മോഷ്ടാക്കൾ വീണു കിട്ടിയ അവസരം മുതലാക്കുകയാണ്.
രണ്ടു മാസത്തിനിടെ ജില്ലയില്‍ നടന്നത് നാല്‍പ്പതിലേറെ മോഷണങ്ങളാണ്.

ജില്ലാ പൊലീസ് മേധാവി പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾ അറിയാം ;

 പരമാവധി സ്ഥലങ്ങളില്‍ സി.സി. ടി.വി. കാമറാ സ്ഥാപിക്കുക

 ലോക്കുകള്‍ പെട്ടെന്ന് തുറക്കാന്‍ സാധിക്കാത്ത വിധമാക്കുക

 കടകള്‍ക്കു മുന്നില്‍ പൂട്ടിന്റെ ഭാഗത്ത് ലൈറ്റ് സ്ഥാപിക്കുക.

 വീടുകളുടെ പിന്‍വാതില്‍ ബലമുള്ളതാണെന്ന് ഉറപ്പാക്കുക.

 അപരിചിതരായ കച്ചവടക്കാരെ വീട്ടില്‍ കയറ്റാതിരിക്കുക

Tags :