ഫോണ്‍ കോളുകള്‍ മൂന്ന് റിങ്ങിനുള്ളില്‍ എടുക്കണം; ഏറ്റവും സൗമ്യമായ ഭാഷ ഉപയോഗിക്കണം; ഡ്യൂട്ടിയിലുള്ളപ്പോള്‍ മൊബൈല്‍ വൈബ്രേഷന്‍ മോഡ് ഉപയോഗിക്കുക; പഞ്ചായത്ത് ജീവനക്കാരുടെ മനോഭാവം മാറ്റാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി പഞ്ചയാത്ത് ഡയറക്ടര്‍; പുതിയ സര്‍ക്കുലര്‍ പഞ്ചായത്തുകളില്‍ എത്തി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്ത് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി പഞ്ചായത്ത് ഡയറക്ടര്‍. പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും സേവനങ്ങളുടെ വേഗം വര്‍ധിപ്പിക്കാനും ജീവനക്കാരുടെ മനോഭാവത്തില്‍ മാറ്റങ്ങള്‍ വരുത്താനുമാണ് പുതിയ സര്‍ക്കുലര്‍ പഞ്ചായത്തുകളില്‍ എത്തിയത്.
സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ ജീവനക്കാര്‍ കര്‍ശനമായി അനുസരിക്കണമെന്നും ഇത് ഉറപ്പുവരുത്തേണ്ടത് ഓഫീസ് മേലധികാരിയുടെ ചുമതലയാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. പുതിയ നിര്‍ദ്ദേശങ്ങള്‍ ചുവടെ;
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിയുന്നതും മൂന്ന് റിങ്ങിനുള്ളില്‍ ഫോണ്‍ എടുക്കണം.
സംസാരിക്കുന്ന ഉദ്യോഗസ്ഥൻ ഏറ്റവും സൗമ്യമായ ഭാഷ ഉപയോഗിക്കണം.
ഫോൺ എടുക്കുമ്പോഴും വിളിക്കുമ്പോഴും, പേര്, ഓഫീസ്, തസ്തിക ഉൾപ്പെടെ സ്വയം പരിചയപ്പെടുത്തുകയും വേണം.
ഫോൺ കട്ട് ചെയ്യുന്നതിന് മുമ്പ് വേറെ ആർക്കെങ്കിലും കൈമാറേണ്ടതുണ്ടോയെന്നും വിളിക്കുന്നയാളിനോട് ചോദിക്കണം.
വോയിസ് മെയിലിന് കൃത്യമായി മറുപടി നൽകണം.
ഓഫീസിൽ ഉള്ളപ്പോൾ ഫോൺ റിങ് ഒഴിവാക്കുകയോ കഴിയുന്നതും വൈബ്രേഷൻ മോഡ് ഉപയോഗിക്കുകയോ ചെയ്യുക.
സംഭാഷണം അവസാനിപ്പിക്കുമ്പോൾ നന്ദി പറയുക.