ഇപ്പോൾ എന്റെ കാഴ്ചയ്ക്ക് വലിയ മാറ്റമുണ്ട്, അടുത്ത വർഷത്തോടെ എനിക്ക് നിങ്ങളെയൊക്കെ കാണാൻ പറ്റുമെന്ന പ്രതീക്ഷയുണ്ട്; വൈക്കം വിജയലക്ഷ്മി
സ്വന്തം ലേഖകൻ
വൈക്കം: അടുത്ത വർഷത്തോടെ കാഴ്ചശക്തി ലഭിക്കുമെന്ന പ്രതീക്ഷയോടെ ഗായിക വൈക്കം വിജയലക്ഷ്മി. കഴിഞ്ഞ വർഷം അമേരിക്കയിൽ പോയി ഡോക്ടറെ കണ്ട് സംസാരിച്ചു. മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വൈക്കം വിജയലക്ഷ്മി. അനൂപിനെ കുറിച്ചും വിജയലക്ഷ്മി വാചാലയായി. ”നല്ല പെരുമാറ്റമാണ് അദ്ദേഹത്തിന്റെ. നല്ല മനസ്സിന്റെ ഉടമയാണ്. ഞങ്ങൾ തമ്മിൽ നല്ല മനപ്പൊരുത്തമാണ്. ഒരേ സ്വഭാവക്കാരുമാണ്. പാട്ടും തമാശയുമൊക്കെ ഇഷ്ടപ്പെടുന്നയാളാണ്. നിരവധി സിനിമാതാരങ്ങളെയൊക്കെ അനുകരിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ എന്നെ അനുകരിച്ചപ്പോൾ ഞാനങ്ങ് വീണുപോയി, ചിരിച്ചുകൊണ്ട് വിജയലക്ഷ്മി പറഞ്ഞു. എന്റെ ശബ്ദവും ചിരിയുമെല്ലാം ചേട്ടൻ നന്നായി അനുകരിച്ചു. എന്റെ പാട്ടും മിമിക്രിയും ഗായത്രിവീണയുമെല്ലാം അദ്ദേഹത്തിന് ഇഷ്ടമാണ്. ശബ്ദം ശ്രദ്ധിക്കണമെന്നൊക്കെ പറയും. ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ട എന്ന് പറയും. 365 ദിവസവും ഹാപ്പി ആയി അടിച്ചുപൊളിച്ചിരിക്ക് എന്നൊക്കെ പറയും. ഒക്ടോബർ 22നാണ് വിജയലക്ഷ്മിയുടെ വിവാഹം വിവാഹം.