സംസ്ഥാനത്ത് ജവാന്‍ റമ്മിന്റെ നിര്‍മ്മാണം പ്രതിസന്ധിയില്‍; സ്പിരിറ്റ് മോഷണ സംഭവത്തിനു ശേഷം താളം തെറ്റി തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്; മോഷണ കേസില്‍ മുന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതികളായി; 1,24,000 ലിറ്റര്‍ സ്പിരിറ്റ് ബ്ലെന്‍ഡ് ചെയ്ത നിലയിലാക്കിയിട്ടും ഉപയോഗിക്കാന്‍ അനുമതി നല്‍കാതെ എക്‌സൈസ് വകുപ്പ്
സ്വന്തം ലേഖകന്‍
തിരുവല്ല: സംസ്ഥാനത്ത് ജവാന്‍ റമ്മിന്റെ നിര്‍മ്മാണം പ്രതിസന്ധിയില്‍. സ്പിരിറ്റ് മോഷണ സംഭവത്തിനു ശേഷം ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിന്റെ പ്രവര്‍ത്തനം താളം തെറ്റിയ നിലയിലാണ്. തിരുവല്ല വളഞ്ഞവട്ടത്തുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ ജവാന്‍ റം ആണ് ഉത്പാദിപ്പിച്ച് വരുന്നത്.
മോഷണ കേസില്‍ മുന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതികളായ ഘട്ടത്തില്‍ ലക്ഷകണക്കിന് ബ്ലെന്‍ഡ് ചെയ്ത സൂക്ഷിച്ച സ്പിരിറ്റ് കുപ്പികളിലാക്കി വിതരണത്തിനായി മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് 1,24,000 ലിറ്റര്‍ സ്പിരിറ്റുകൂടി ബ്ലെന്‍ഡ് ചെയ്ത നിലയിലാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവയുടെ ഉത്പാദനം നടക്കാനിരിക്കെയാണ് സംഭരണികളിലെ സ്പിരിറ്റ് ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചത്. മോഷണ സ്പിരിറ്റ് കണക്കെടുപ്പ് പൂര്‍ത്തി ആയിട്ടില്ലെന്നാണ് എക്സൈസ് വകുപ്പ് നല്‍കുന്ന വിശദീകരണം.
ഓണവിപണി ലക്ഷ്യമിട്ട് ജവാന്‍ റമ്മിന്റെ വരവ് തടയാനായി ഒരുവിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ജീവനക്കാരുടെ ആരോപണം. സ്പിരിറ്റുമായി കഴിഞ്ഞ ദിവസം എത്തിയ 5 ടാങ്കറുകളിലെ ലോഡ് ഇറക്കിയിട്ടില്ല. കമ്പനിയിലെ കരാര്‍ ജീവനക്കാരടക്കം തൊഴില്‍ പ്രതിസന്ധി നേരിടുകയാണ്.