
വിദിഷ: കിണറിന്റെ ചുറ്റുമുള്ള മണ്ണിടിഞ്ഞ് മുപ്പതോളം പേർ കിണറ്റിൽ വീഴുകയും മൂന്നു പേർ മരിക്കുകയും ചെയ്തു. കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഇന്നലെയായിരുന്നു സംഭവം. ആളുകൾ കൂട്ടത്തോടെ എത്തിയപ്പോൾ കിണറിന്റെ ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.
നിരവധി പേർ ഇപ്പോഴും കിണറ്റിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. കിണറ്റിൽ വീണ 20 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉന്നതതല അന്വേഷണത്തിന് ശിവരാജ് സിംഗ് ചൗഹാൻ ഉത്തരവിട്ടു. അപകടത്തിൽ പരിക്കേറ്റവർക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.