play-sharp-fill
ഇംഗ്ലണ്ട് പരമ്പര: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾക്ക് കൊവിഡ്; സപ്പോർട്ടിംങ്ങ് സ്റ്റാഫിലെ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു

ഇംഗ്ലണ്ട് പരമ്പര: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾക്ക് കൊവിഡ്; സപ്പോർട്ടിംങ്ങ് സ്റ്റാഫിലെ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ താരങ്ങൾ അടക്കം മൂന്നു പേർക്ക് കൊവിഡ്. ഇതോടെ , ഇം​ഗ്ല​ണ്ടി​നെ​തി​രായ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന ഇന്ത്യന്‍ ടീ​മി​ന് ക​ന​ത്ത തി​രി​ച്ച​ടിയായി. ടീ​മി​ലെ ഒ​രാ​ള്‍​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ടീ​മി​ന്‍റെ സ​പ്പോ​ര്‍​ട്ട് സ്റ്റാ​ഫി​ലെ ഒ​രം​ഗ​ത്തി​നാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇതെതുടര്‍ന്ന്‍ കൊ​വി​ഡ് പി​ടി​പെ​ട്ട ആ​ളു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ മൂ​ന്ന് പേ​രെ​ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​.


റിസര്‍വ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, സ്റ്റാന്‍ഡ്‌ബൈ ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍, ബൌളിംഗ് കോച്ച്‌ ഭാരത് അരുണ്‍ എന്നിവരാണ് നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി​യത്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10 ദി​വ​സ​ത്തെ ക്വാ​റന്‍റൈ​നാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് ശേ​ഷം ഇ​വ​ര്‍​ക്ക് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തും.

ഇന്ന് രാ​വി​ലെ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്സ്മാ​ന്‍ ഋ​ഷ​ഭ് പ​ന്തി​ന് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ടീം ​അം​ഗ​ങ്ങ​ള്‍​ക്കും സ​പ്പോ​ര്‍​ട്ട് സ്റ്റാ​ഫി​നും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഓ​ഗ​സ്റ്റ് നാ​ലി​നാ​ണ് പ​ര​മ്പര​യി​ലെ ആ​ദ്യ മ​ത്സ​രം. ഇ​തി​ന് മു​ന്നോ​ടി​യാ​യി ജൂ​ലൈ 20ന് ​ഇ​ന്ത്യ​ന്‍ ടീം ​പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു​ണ്ട്. കൗ​ണ്ടി ഇ​ല​വ​നെ​തി​രാ​യ മ​ത്സ​ര​ത്തി​നാ​യി ടീം ​ഉ​ട​നെ ദ​ര്‍​ഹാ​മി​ലേ​ക്ക് തി​രി​ക്കും. കൊ​വി​ഡ് ബാ​ധി​ത​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രെ​യും ഒ​ഴി​വാ​ക്കി​യാ​കും ടീം ​പു​റ​പ്പെ​ടു​ക.