play-sharp-fill
പാലായിൽ തോട്ടിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയായ യുവതി മരിച്ചു: മരിച്ചത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ബ്യൂട്ടി പാർലർ ജീവനക്കാരി

പാലായിൽ തോട്ടിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയായ യുവതി മരിച്ചു: മരിച്ചത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ബ്യൂട്ടി പാർലർ ജീവനക്കാരി

സ്വന്തം ലേഖകൻ

പാലാ: തോട്ടിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയായ യുവതി മരിച്ചു. മധ്യപ്രദേശ് സ്വദേശിനിയായ നെഹ (31) യാണ് മരിച്ചത്. സുഹൃത്തുക്കളായ ബ്യൂട്ടി പാർലർ ജീവനക്കാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു യുവതി.


പാലായില്‍ ളാലം തോട്ടില്‍ കുളിക്കാനിറങ്ങവെയാണ് ഒഴുക്കില്‍ പെട്ടത്. ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരായ രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ കരച്ചിൽ കേട്ട നാട്ടുകാർ ഉടനെ തന്നെ സ്റ്റേഡിയത്തിലെ കായീക അധ്യാപകരെ വിവരം അറിയിക്കുകയും അവർ വന്നു മൂവരെയും രക്ഷിക്കുകയുമായിരുന്നു.ഉടനെ തന്നെ പൊലീസും ,ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ തോട്ടിലിറങ്ങുന്നതിനിടെ ശക്തിയേറിയ ഒഴുക്കില്‍പെടുകയായിരുന്നു. പാലായിലെ സ്റ്റേഡിയത്തിന് സമീപത്തുണ്ടായിരുന്ന കായികാധ്യാപകര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

യുവതിയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞയക്കുകയുമായിരുന്നു.ഇടയ്ക്കു ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും,മെഡിക്കൽ കോളേജിലേക്കാണ് രോഗിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.

മരണപ്പെട്ട നെഹ (31)മധ്യപ്രദേശ് സ്വദേശിയാണ്.ഇവരുടെ ഭർത്താവ് കഴിഞ്ഞ വർഷമാണ് മരിച്ചത്.പാലായിൽ ബ്യുട്ടി പാർലറിൽ ജോലി നോക്കുകയായിരുന്നു.കോട്ടയത്താണ് ജോലിയെങ്കിലും,സുഹൃത്തിനെ കാണുവാനായാണ് കഴിഞ്ഞ ദിവസം പാലായിലെത്തിയത്.കുറെയൊക്കെ നീന്തൽ വശമുള്ള ഇവർ കയറിൽ പിടിച്ചു നീന്തിയതായും ,കയർ പൊട്ടിയതാണ് അപകടകാരണമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.